HOME
DETAILS

കെ.പി ഗോപിനാഥ് അനുസ്മരണ സമ്മേളനം

  
backup
March 12 2018 | 07:03 AM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%97%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a5%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3-%e0%b4%b8


തൊടുപുഴ: ഇടുക്കിയിലെ മാധ്യമരംഗത്തും പൊതുരംഗത്തും സജീവ സാന്നിധ്യമായിരുന്നു അകാലത്തില്‍ മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. ഗോപിനാഥെന്ന് പി.ജെ. ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. നര്‍മബോധവും ഭാവനയും ചേര്‍ന്ന എഴുത്തിന്റെ രീതി അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നായിരുന്നുവെന്നും ഗോപിനാഥിന്റെ പേരിലെ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തുകൊണ്ട് ജോസഫ് പറഞ്ഞു.
മുഖ്യപ്രഭാഷണവും അദേഹം നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. നാടിന്റെ വികസനത്തിലൂന്നി പത്രപ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു ഗോപിനാഥെന്നും തൊടുപുഴയെ വളര്‍ച്ചയിലേക്കെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ തൂലിക വഹിച്ച പങ്ക് ചെറുതല്ലെന്നും ബാബു ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തകന്‍ മാത്രമല്ല ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരിച്ചു.
10,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് പി.ജെ. ജോസഫില്‍ നിന്ന് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എന്‍. സുരേഷ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം അഖില്‍ സഹായി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  2 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago