മലയോര ഹൈവേ: ആറാംമൈല്‍ -മാമലക്കണ്ടം റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
തൊടുപുഴ: മലയോര ഹൈവേയുടെ ഭാഗമായ ആറാംമൈല്‍ -മാമലക്കണ്ടം -എളംബ്ലാശ്ശേരി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മാമലക്കണ്ടം ഗവ.ഹൈസ്‌കൂളില്‍ ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു.
2014 ആഗസ്റ്റ് 20ന് വനം അധിക്യതര്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണം മുടങ്ങിയ മലയോര ഹൈവേയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകും.
എംഎല്‍എമാരായ ആന്റണി ജോണ്‍, എസ് രാജേന്ദ്രന്‍, കോതമംഗലം, അടിമാലി നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികളായ റഷീദ സലിം, വിജയമ്മ ഗോപി, ഷാജി മാത്യു, സൗമ്യാ ശശി, ഷീലാ ക്യഷ്ണന്‍കുട്ടി, മാരിയപ്പന്‍ നെല്ലിപ്പിള്ള, പി സി അരുണ്‍, സീമ ബാബു, ആര്‍ അനില്‍കുമാര്‍, ഇ കെ ശിവന്‍, ടികെ ഷാജി, കാണിമാരായ രാജപ്പന്‍ മാഞ്ചി, രാമു രാജപ്പന്‍, പി എന്‍ കുഞ്ഞുമോന്‍, കെ ജെ സൈമണ്‍, വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."