വാഹന യാത്രക്കാര്‍ സൂക്ഷിക്കുക; അപകടം കാത്തിരിക്കുന്നു
ഈരാറ്റുപേട്ട: വാഹന യാത്രക്കാര്‍ സൂക്ഷിക്കുക. അപകടം നിങ്ങളെ കാത്തിരിക്കുന്നു. ഇങ്ങിനൊരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കെണ്ട മോശം അവസ്ഥയിലാണ് ഈരാറ്റുപേട്ട- പീരുമേട് റോഡ്. അത്രമേല്‍ തകര്‍ന്ന് യാത്ര ദുഷ്‌കരമായി മാറിയിരിക്കുകയാണ് ഇവിടെ.
വലുതും ചെറുതുമായ ഒട്ടേറെ കുഴികള്‍. ചില ഭാഗങ്ങളില്‍ കാനയ്ക്കുവേണ്ടി കുഴിച്ചതുപോലെ. തീക്കായി മുതല്‍ വാഗമണ്‍ വരെയുള്ള 15 കിലോമീററര്‍ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിതാണ്.
കോട്ടയം ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനമായ റോഡാണിത്. കോട്ടയത്തുനിന്ന് ടൂറിസ്റ്റ് കേന്ദമായ വാഗമണ്ണിലെത്തുവാനുള്ള ഏക റോഡ് .സൂപ്പര്‍ഫാസ്റ്റുകളടക്കം ചെറുതും വലുതമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേനെ ഇതുവഴി കടന്നുപോകുന്നത് പതിനായിരക്കണക്കിന് യാത്രികരും.
റോഡിന്റെ പരിതാപകരമായ അവസ്ഥമൂലം ദുരിതയാത്രയാണ് ഇവിടം യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. ബസുകള്‍ കുഴികളില്‍ ചാടി മുന്നോട്ടു നീങ്ങുമ്പോഴൊക്കെ യാത്രക്കാര്‍ക്ക് ദേഹമാസകലം വേദനയനുഭവപ്പെടുന്നു.
ആടിയുലഞ്ഞുള്ള യാത്രയാണ് ഏറെ കഷ്ടമെന്ന് ബസ് യാത്രക്കാര്‍ പറയുന്നു. ചെറുവാഹനങ്ങള്‍ വന്‍ കുഴികളില്‍ വീഴുമ്പോള്‍ വാഹനത്തിന്റെ അടിഭാഗം റോഡിലുരഞ്ഞ് കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമാണ്. രാത്രികാലങ്ങളില്‍ കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കാതെ അതില്‍ വീണ് ധാരാളം അപകടങ്ങളും സംഭവിക്കുന്നുണ്ട്.
കുഴികളില്‍ ചാടാതിരിക്കാന്‍ ബസുകളുള്‍പ്പെടെ ദിശതെറ്റിച്ച് വരുന്നത് അപകട ഭീഷണിയും ഉയര്‍ത്തുന്നു.
കുത്തനെ കയററവും ഇറക്കവുമുള്ള റോഡായതിനാല്‍ റോഡിന്റെ ശോചനിയാവസ്ഥ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇരു ചക്രവാഹനയാത്രികരാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."