ഈജിപ്ത് വിമാനത്തിന്റെ ബ്ലാക്ബോക്സ് സിഗ്നല്‍ ലഭിച്ചു
കെയ്റോ: മധ്യധരണ്യാഴിയില്‍ തകര്‍ന്നു വീണ ഈജിപ്ത് വിമാനത്തിന്റെ ബ്ലാക് ബോക്സ് സിഗ്നല്‍ ലഭിച്ചതായി ഈജിപ്ത് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ പട്രോളിങ് നടത്തുന്ന ഫ്രഞ്ച് കപ്പലിനാണ് സിഗ്നല്‍ ലഭിച്ചത്.
കഴിഞ്ഞ മാസം 19 ന് പാരിസില്‍ നിന്ന് 66 യാത്രക്കാരുമായി കെയ്റോയിലേക്ക് പറന്ന വിമാനമാണ് കടലില്‍ വീണത്. അപകടകാരണം കണ്ടെത്താന്‍ ബ്ലാക്ബോക്സിനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് കപ്പലിന് സിഗ്നല്‍ ലഭിച്ചത്. ഈജിപ്ത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
കടലിന്റെ ആഴങ്ങളിലാണ് ഇവയുള്ളതെന്നാണ് നിഗമനം. മധ്യധരണ്യാഴിയില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ഇവിടെ അഞ്ച് കി.മി പരിധിയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
രണ്ടു കപ്പലുകളാണ് മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."