കവിതയുടെ കാര്‍ണിവലിന് തിരശ്ശീല
പട്ടാമ്പി: മൂന്നാം ക്ലാസുകാരി മുതല്‍ തലമുതിര്‍ന്ന കവികള്‍ വരെ ഉത്സവമാക്കി മാറ്റിയ കവിതയുടെ കാര്‍ണിവലിന് തിരശ്ശീല. പട്ടാമ്പി ഗവ. സംസ്കൃത കോളജില്‍ മൂന്ന്് ദിവസങ്ങളിലായി നടന്ന ചടങ്ങിലാണ് കവികള്‍ സംഗമിച്ചത്്്.
പ്രായഭേദമില്ലാതെ കവികള്‍ കവിതകളുമായി വേദിയിലെത്തി ചൊല്ലലും ആലാപനവും കവിതപറയലുമായി വാക്കുകളുടെ അണമുറിയാത്ത പകലുകളില്‍ സംബന്ധിച്ച് വിടചൊല്ലി പിരിഞ്ഞത്. വി.കെ സുബൈദ, വിഷ്ണുപ്രസാദ്, ഡി. അനില്‍കുമാര്‍, അരുണ്‍ പ്രസാദ്, വിജു നായരങ്ങാടി, ടി.പി അനില്‍കുമാര്‍, ശ്രീകുമാര്‍ കരിയാട്, ശൈലന്, കുഴൂര്‍ വില്‍സണ്‍, സച്ചിദാനന്ദന് പുഴങ്കര, സുനില്‍ മാലൂര്‍, എം .സി സുരേഷ്, ഒ.പി സുരേഷ്, നജീബ് റസല്‍, വി. ജയദേവ്, വി .വി ഷാജു, എം.ആര് രേണുകുമാര്‍, ബിനു, എസ്. കലേഷ്, സുധീര്‍ രാജ്, എം.ആര് വിബിന് കവിതകള്ക്കുവേണ്ടിയുള്ള ഫോക്കസില്‍ പങ്കെടുത്തു.
കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ കവി സമ്മേളനത്തില്‍ ചന്ദ്രകാന്ത പാട്ടീലും മംമ്താ സാഗറും കവിതയുടെ ഇന്ത്യന്‍ പശ്ചാത്തലം വിശദീകരിച്ചു. അപ്ലൈഡ് പോയട്രിയെക്കുറിച്ചുള്ള സംവാദത്തില്‍ അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മംമ്താ സാഗര്‍, മനോജ് കുറൂര്‍, അനിത തമ്പി എന്നിവര്‍ പങ്കെടുത്തു. തമിഴ് എഴുത്തുകാരിയും സിനിമാ സംവിധായകയുമായ ലീന മണിമേഖല അവതരിപ്പിച്ച പോയട്രി പെര്‍ഫോമന്‍സും പട്ടാമ്പി കോളജ് തിയേറ്റര്‍ ക്ലബ് അവതരിപ്പിച്ച കേരളം സമരം കവിത രംഗാവിഷ്കാരവും കാര്‍ണിവല്‍ കാഴ്ചകള്‍ക്കു മാറ്റ് കൂട്ടി.
നവീന കവിതയിലെ കലാപങ്ങളും രാഷ്ട്രീയ ആധുനികതയും എന്ന വിഷയത്തില്‍ അംബികാസുതന്‍ മാങ്ങാട് പ്രഭാഷണം നടത്തി. എഴുത്തുകാരി ഡോ. എം. ലീലാവതിയെ കാര്‍ണിവലില്‍ ആദരിച്ചു.
ആധുനികാന്തരതയുടെ സൂക്ഷ്മ രാഷ്ട്രീയത്തെക്കുറിച്ച് സന്തോഷ് മാനിച്ചേരി, എം.ജി രവികുമാര്‍ എന്നിവരും മലയാള കവിതയുടെ ഭൂതവര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. പി.പി പ്രകാശന്, പി.എന്‍ ഗോപീകൃഷ്ണന് എന്നിവരും പ്രഭാഷണം നടത്തി. ചിത്രകലാ ക്യാംപിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും സമാപന ചടങ്ങില്‍ ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."