HOME
DETAILS

സുരക്ഷാ സംവിധാനങ്ങള്‍ക്ക് തടസമായി ട്രാക്ക് ഫെന്‍സിങ് വാച്ചര്‍മാരുടെ കുറവ്

  
backup
March 12 2018 | 08:03 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


വാളയാര്‍: പാലക്കാട് കോയമ്പത്തൂര്‍ റെയില്‍പാതയില്‍ വാളയാര്‍ റെയ്ഞ്ചിനു കീഴിലെ വിവിധ സെക്ഷനുകളില്‍ ട്രാക്ക് വാച്ചര്‍മാരുടെയും ഫെന്‍സിങ് വാച്ചര്‍മാരുടെയും എണ്ണം കുറഞ്ഞത് പ്രതിരോധ നടപടികള്‍ വൈകാന്‍ കാരണമാവുന്നു. 12 കിലോമീറ്റര്‍ നീളത്തിലുള്ള ട്രാക്ക് സംരക്ഷണത്തിന് 12 വാച്ചര്‍മാരെ 2016 ലാണ് നിയമിച്ചതെങ്കിലും 2017 ഏപ്രിലില്‍ പുതുക്കുകയും ചെയ്തു. വാളയാര്‍ റെയ്ഞ്ചിനു കീഴിലെ മൂന്ന് സെക്ഷനുകളിലായി 12 പേരാണുള്ളത്. 26 ദിവസം ജോലി ചെയ്യുന്നുണ്ടെങ്കിലും 20 ദിവസത്തെ ശമ്പളമേ എഴുതിയെടുക്കാനാവൂ.
ജീവനക്കാര്‍ വേതനത്തിനായി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചത്. 2017 ഏപ്രില്‍ 2018 മാര്‍ച്ച് കാലയളവിലേക്ക് വാച്ചര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സെക്ഷനുകളില്‍ നിന്ന് പാലക്കാ#്ട ഡി.എഫ്.ഒക്ക് അടങ്കല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സമര്‍പ്പിച്ചതിനേക്കാള്‍ കുറവായ അടങ്കലിന് മാത്രമേ അനുമതി ലഭിച്ചുള്ളൂ. ഫണ്ടില്ലെന്നാണ് ഇതിന് കാരണമായി കാണിക്കുന്നത്.
ഇതനുസരിച്ച് ഓരോ സെക്ഷനിലും രണ്ടുവീതം ട്രാക്ക് വാച്ചര്‍മാരെയും ഓരോ ഫെന്‍സിങ് വാച്ചര്‍മാരെയും മാത്രമേ നിയമിക്കാന്‍ സാധിക്കൂ. വാളയാര്‍ റെയ്ഞ്ചിനു കീഴില്‍ 12 വാച്ചര്‍മാരും 16 ഫെന്‍സിങ് വാച്ചര്‍മാരുമുണ്ടായിരുന്നു. പുതുശ്ശേരി നോര്‍ത്ത് വാളയാര്‍ സെക്ഷനുകളില്‍ നാല് ട്രാക്ക് വാച്ചര്‍മാരും കൊട്ടേക്കാട് അകമലവാരം സെക്ഷനുകളില്‍ മൂന്നുവീതം ഫെന്‍സിങ് വാച്ചര്‍മാരും നിലവിലെ നിര്‍ദേശമനുസരിച്ച് ആറ് ട്രാക്ക് വാച്ചര്‍മാരെ ഉണ്ടാവൂ. സൗരോര്‍ജ വൈദ്യുത വേലികളുടെ സംരക്ഷണത്തിന് ആറ് വാച്ചര്‍മാരും റെയ്ഞ്ചിനു കീഴില്‍ 30 കിലോമീറ്ററിന് മുകളില്‍ നീളത്തില്‍ ഫെന്‍സിങ്ങുമുണ്ട്. ആനകള്‍ വരുമ്പോള്‍ ശബ്ദമുണ്ടാക്കി തുരത്താനും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഇവരുടെ സേവനം അനിവാര്യമാണ്. വാച്ചര്‍മാരുടെ എണ്ണം പഴയതുപോലെ തുടരണമെങ്കില്‍ ഒരാള്‍ക്ക് 10 ദിവസത്തെ വേതനം മാത്രം എഴുതിയെടുക്കേണ്ടി വരും. ഇത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എന്നാല്‍ ട്രാക്ക് വാച്ചര്‍മാരുടെ എണ്ണം കുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും 12 പേര്‍ തന്നെ ജോലിയില്‍ തുടരുമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ട്രാക്ക് വാച്ചര്‍മാരുടെ എണ്ണം കുറച്ചാല്‍ മേഖലയിലെ വന്യമൃഗശല്യമുണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ പാടുപെടേണ്ടിവരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  10 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago