ജില്ലയില്‍ താപനില ഉയര്‍ന്നു: കാട്ടുതീ പേടിയില്‍ വനമേഖല
നെന്മാറ: ജില്ലയില്‍ അനുദിനം താപനില ഉയരുന്നതോടെ ജനവാസ മേഖലകളിലെ തീപ്പിടുത്തങ്ങള്‍ക്കുപുറമെ കാട്ടുതീ പടരലും വ്യാപകമാവുന്നു. ജില്ലയിലെ മലയോര മേഖലകളായ നെന്മാറ, നെല്ലിയാമ്പതി, കൊല്ലങ്കോട്, കല്ലടിക്കോട്, അട്ടപ്പാടി, എടത്തനാട്ടുകര എന്നിവിടങ്ങളിലാണ് കാട്ടുതീപടരുമ്പോഴും പലപ്പോഴും ഫയര്‍ ഫോഴ്‌സിന്റെ ശ്രമം വിഫലമാവുന്ന കാഴ്ചയാണ് കാണുന്നത്.
കാരണം വനമേഖലക്കകത്തേക്ക് മലയോര മേഖലകളിലേക്ക് അഗ്നിശമനസേനയുടെ വാഹനങ്ങളെത്തിപ്പെടാന്‍ പറ്റാത്തതാണ് കാരണം. മാത്രമല്ല കത്തിയെരിയുന്ന വെയിലില്‍ തീകത്തുന്നതിന്റെ കാഠിന്യവുമേറുന്നത് ഇവരെ ദുരിതത്തിലാക്കുന്നത്.
വനമേഖലകളിലെ ഉണങ്ങിയ മരങ്ങളും മുളങ്കാടുകളുമാണ് കൂടുതലായും അഗ്നിക്കിരയാവുന്നത്. ഓരോ വര്‍ഷവുംജില്ലയുടെ വനമേഖലകളില്‍ കാട്ടുതീ വിഴുങ്ങുന്നത് ഏക്കര്‍ കണക്കിനു ഭൂമിയിലെ മരങ്ങളാണ്.
അട്ടപ്പാടിയിലെ ഭവാനി, ഭൂതയാര്‍, ചെന്തുമ്പി പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം നൂറുക്കണക്കിനു ഹെക്ടര്‍ വനഭൂമിയാണ് കത്തിയമര്‍ന്നത്.
അട്ടപ്പാടിയിലെ കാട്ടുതീ പടര്‍ച്ച മൂലം നീലഗിരി ജൈവവിദ്യ മേഖലയിലുള്‍പ്പെടുന്ന പ്രദേശത്തങ്ങളിലെ അപൂര്‍വ സസ്യങ്ങളും നാശത്തിന്റെ വക്കിലാണ്.
നെന്മാറ, അട്ടപ്പാടി, കൊല്ലങ്കോട് മേഖലയിലെ ഫയര്‍ഫോഴ്‌സിന്റെ അഭാവവും തീപ്പിടുത്തമുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വിനയാവുന്നുണ്ട്.
ചൂട് വര്‍ദ്ധിച്ചതും കാട്ടുതീ പടരുന്നതുമൂലം വനമേഖലകളില്‍ നിന്നും വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്കിറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്. തീപിടുത്തം വ്യാപകമാവുമ്പോള്‍ മേഖലകളില്‍ ജലാശയങ്ങളിലെ ജലദൗര്‍ലഭ്യവും തീകെടുത്തുന്നതിന് തടസ്സമാവുകയാണ്.
കത്തിയെരിയുന്ന വേനലില്‍ കാട്ടുതീ പടരുമ്പോഴും കണ്ടുനില്‍ക്കാന്‍ മാത്രമാണ് ജനങ്ങള്‍ക്ക് വിധി. ഫയര്‍ഫോഴ്‌സ് വാഹനങ്ങളെത്തിയാല്‍ത്തന്നെ ഇതില്‍ നിന്നും ചീറ്റുന്ന വെള്ളം തീകെടുത്തല്‍ പൂര്‍ണമാക്കാന്‍ കഴിയില്ല.
വനത്തിനകത്തെ സാമൂഹ്യവിരുദ്ധരുടെ കടന്നുകയറ്റവും വനമേഖലയില്‍ തീകൂട്ടി ഭക്ഷണം പാകം ചെയ്യുന്നതുമാണ് കാട്ടുതീ പടരാന്‍ കാരണമാവുകയാണ്.
സംരക്ഷിത വനമേഖലകളും വന്യമൃഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളുമെല്ലാം കാട്ടുതീയില്‍ കത്തിയമരുമ്പോള്‍ നഷ്ടപ്പെടുന്നത് ഏക്കര്‍ക്കണക്കിനു വനഭൂമിയും എണ്ണിയാലൊടുങ്ങാത്ത മിണ്ടാപ്രാണികളുമാണ്. കാട്ടുതീ തടയാനുള്ള ബദല്‍ സംവിധാനങ്ങള്‍ വനം വകുപ്പിനെയും തലപുകക്കുകയാണ്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാളും ഇപ്പോള്‍തന്നെ ചൂടു വര്‍ധിച്ച സാഹചര്യത്തില്‍ ഇനിയും കാട്ടുതീ പടരുന്നത് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടലുകളെന്നിരിക്കെ കെടുത്താനാവാതെ ഫയര്‍ഫോഴ്‌സും ജനങ്ങളും നിസഹായരാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."