ഒഴുക്ക് കുറഞ്ഞ വെള്ളം ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ഇന്ന് ഹര്‍ത്താല്‍; നിരാഹാര സമരം തുടങ്ങും
മുതലമട: മീങ്കര ഡാമിലേക്ക് ഞായറാഴ്ച വൈകുന്നേരം മുതല്‍ പറമ്പിക്കുളം വെള്ളം ഇറങ്ങി തുടങ്ങി. കമ്പാലത്തറ ഡാമില്‍ നിന്നും കന്നിമാരി കനാല്‍ വഴിയാണ് വെള്ളം ഇറങ്ങുന്നത്. എന്നാല്‍ ഒഴുക്ക് വളരെ കുറവാണെന്ന് സ്ഥലം സന്ദര്‍ശിച്ച ജലസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. വണ്ടിത്താവളം കനാല്‍ ഷട്ടര്‍ വഴി അനധികൃതമായി വെള്ളം പോകുന്നത് തടഞ്ഞിട്ടില്ല. ആര്‍.ബി. കനാല്‍ അടച്ച് മീങ്കര കനാലിന്റെ ശേഷിക്കനുസരിച്ച് വെള്ളം നല്‍കണം. പേരിനു വെള്ളം തന്ന് അധികാരികള്‍ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി യോഗം കുറ്റപ്പെടുത്തി.
മൂന്ന് മാസത്തേക്കുള്ള കുടിവെള്ളം ഉറപ്പുവരുത്തുന്നതു വരെ പ്രഖ്യാപിച്ച നിരാഹാര സമരത്തിലോ ഹര്‍ത്താലിലോ ഒരു മാറ്റവുമില്ലെന്നും ജലസംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ബി.ഡി.ജെ.എസ്, ജനതാദള്‍ (യു), മുസ്‌ലിം ലീഗ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."