പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു ജനതയെ സൃഷ്ടിക്കലാണ് വികസനത്തിന്റെ അടിത്തറ: സി. രവീന്ദ്രനാഥ്
തൃക്കൂര്‍ : പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ഒരു ജനത ഉണ്ടാവണം മന്ത്രി സി.രവീന്ദ്രന്‍. കണ്ണെഞ്ചിപ്പിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാവുന്നതാണു വികസനം എന്ന ഒരു ധാരണ സമൂഹത്തിലുണ്ട് .
എല്ലാവരും മുഖ്യധാരയിലേക്കു വരണമെന്നും ആര്‍ക്കും ഒന്നും ലഭ്യമല്ല എന്ന അവസ്ഥക്കു പകരം എല്ലാവര്‍ക്കും എല്ലാ മേഖലയിലും എത്താനുള്ള സാധ്യത ഉണ്ടാക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം.
അതു പതിയെ സാധ്യമാവുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ നടത്തിയ പട്ടിക ജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുളള ലാപ്പ്‌ടോപ്പ് വിതരണവും കാര്‍ഷികോപകരണങ്ങളുടെ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമകുട്ടന്‍ അധ്യക്ഷനായി. ലാപ് ടോപ്പ് കമ്പ്യൂട്ടര്‍, കട്ടില്‍, വാട്ടര്‍ ടാങ്ക്, കേര ഗ്രാമം പദ്ധതിയിലെ സ്‌പ്രെയറുകള്‍, നടീല്‍വസ്തുക്കള്‍ ആണു വിതരണം ചെയ്തത് . കാംകോ ചെയര്‍മാന്‍ പി.ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.സി സന്തോഷ് , ഗ്രേസി വര്‍ഗീസ് , കുന്നന്‍ അജിത്, വാസു മേപ്പുറത്ത് , എ നാരായണന്‍ കുട്ടി, ജിനി മനേഷ് , കെ.കെ നന്ദകുമാര്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."