ആറരകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
പേരൂര്‍ക്കട: തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് 6.5 കിലോ വരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാഗര്‍കോവില്‍ പേരാങ്കല്‍ പുതൂര്‍ഗ്രാമം സ്വദേശി ശരവണ (27) നെ പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പകല്‍സമയത്താണ് പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ എന്‍.വി നഗര്‍ ഭാഗത്തുനിന്ന് ബിഗ്‌ഷോപ്പറില്‍ എത്തിച്ച കഞ്ചാവാണ് കൈയോടെ പിടികൂടിയത്.
തിരുവനന്തപുരത്തെ സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി എത്തിച്ചതാണ് കഞ്ചാവ് എന്നു കരുതുന്നു. തമിഴ്‌നാട്ടിലെ കമ്പം തേനി എന്നിവിടങ്ങളില്‍ നിന്നാണ് ഇയ്യാള്‍ കഞ്ചാവെത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ശരവണന്‍ സമ്മതിച്ചിട്ടുണ്ട്.
പേരൂര്‍ക്കട എസ്.ഐ വി.എം ശ്രീകുമാറും സംഘവും പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയ്യാളില്‍ നിന്നും കേരളത്തിലെ ചില കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ലഭിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് ഐ.പി.എസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."