നമ്മുടെ വാട്‌സ് ആപ്പില്‍ എന്തൊക്കെയുണ്ട് ?
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ് ആപ്പ്.
1.5 ബില്യണ്‍ ഉപഭോക്താക്കളുണ്ട് വാട്‌സ് ആപ്പിന്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപെടുന്ന ഒരുപാട് ഫീച്ചേഴ്‌സുകള്‍ വാട്‌സ് ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.
സ്റ്റാറ്റസുകള്‍ പോലുള്ള ഫീച്ചേഴ്‌സുകള്‍ ഈ വര്‍ഷം വാട്‌സ് ആപ്പ് കൊണ്ടുവന്നിരുന്നു. ഇതുപോലുള്ള കുറേ ഫീച്ചേഴ്‌സുകള്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അത് എതെല്ലാമാണെന്നു നോക്കാം
വാട്‌സ് ആപ്പില്‍ യൂ ട്യൂബ് വിഡിയോകള്‍ കാണാം
വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് യൂടൂബ് വിഡിയോകള്‍ കാണാം. മെസേജിങ് ആപ്പിനുള്ളില്‍ വച്ചു തന്നെ ഉപഭോക്താക്കള്‍ക്ക് യൂടൂബ് വിഡിയോകള്‍ കാണാം. യൂടൂബ് ലിങ്ക് ടാപ്പ് ചെയ്തുകൊണ്ടുതന്നെ സന്ദേശമയക്കാനും സാധിക്കും. അതൊടൊപ്പം തന്നെ വിഡിയോ തടസം കൂടാതെ കാണാനും ഇതിലൂടെ സാധിക്കും.
പണം അയയ്ക്കാനും സ്വീകരിക്കാനും
യുപിഐ അടിസ്ഥാനത്തിലുള്ള പേമെന്റ് രീതി വാട്‌സ് ആപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ചാറ്റ് വിന്‍ഡോയില്‍ തന്നെ ഈ പുതിയ ഫീച്ചേഴ്‌സ് ഉപയോഗിക്കാന്‍ സാധിക്കും. അതൊടൊപ്പം തന്നെ അറ്റാച്ച്‌മെന്റ് മെനുവിലുള്ള വിഡിയോ, ഗാലറി, ഡോക്യമെന്റുകള്‍ പോലെ തന്നെ ബാങ്കിങ് ഓപ്പഷനും കാണാം.
ഇതില്‍ ബാങ്കുകളുടെ ലിസ്റ്റുതന്നെ ഉണ്ട്. അവിടെ നിന്ന് ഉപഭോക്താവിന് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം. ഇതുവരെ വാട്‌സ് ആപ്പ് വഴി പണം കൈമാറത്തവര്‍ക്ക് ആധികാരികമായ പിന്‍ നമ്പര്‍ ഉണ്ടാക്കേണ്ട സൗകര്യവും ഇതിലുണ്ട്.
നീല ടിക്കുകള്‍ ഒഴിവാക്കാം
നമ്മള്‍ അയച്ചിരുന്ന സന്ദേശം ആരെങ്കിലും വായിച്ചാലാണ് നീല ടിക്കുകള്‍ കാണുക. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ നമുക്ക് പറ്റും. അക്കൗണ്ട്-പ്രൈവസി-റീഡ്‌റെസിപ്പ്റ്റ്‌സ് ചെയ്താന്‍ നമുക്ക് നീല ടിക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇങ്ങനെ ചെയാതാല്‍ നിങ്ങള്‍ അയച്ച മെസേജുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ വായിച്ചുവോയെന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് പിന്നെ കഴിയില്ല.
മെസേജുകളില്‍ അബദ്ധം സംഭവിച്ചാല്‍
മായ്ച്ച് കളയുന്ന മെസേജുകളില്‍ അബദ്ധം സംഭവിച്ചാല്‍ ഏഴുമിനിറ്റിനുള്ളില്‍ തന്നെ മായ്ച്ചു കളയാനുള്ള സൗകര്യം വാട്‌സ് ആപ്പ് നല്‍കുന്നുണ്ട്. ഇത് 68 മിനിറ്റ് സമയമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. നമ്മള്‍ അയച്ച സന്ദേശം അല്‍പനേരത്തേക്ക് അമര്‍ത്തി ടാപ്പ്‌ചെയതാല്‍ ഡിലിറ്റ് ഫോര്‍ എവരിവണെന്നു കാണാം. ഇത് ക്ലിക്ക് ചെയ്താല്‍ നമ്മള്‍ അയച്ച സന്ദേശം ഇല്ലാതാകും.
സ്റ്റാര്‍ഡ് മെസേജുകള്‍ എങ്ങനെ
പ്രത്യേക മെസേജുകളെ ബുക്ക്മാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. മെസേജുകള്‍ക്ക് സ്റ്റാര്‍ ചിഹ്നമിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സന്ദേശം ടാപ്പ് ചെയ്ത് പിടിക്കുക. എന്നിട്ട്് മുകളില്‍ കാണുന്ന സ്റ്റാര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സ്റ്റാറിട്ട സന്ദേശങ്ങളുടെ ലിസ്റ്റ് കാണാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."