വനശ്രീ കേന്ദ്രം തുറന്ന് മണല്‍വിതരണം ആരംഭിക്കും: മന്ത്രി കെ. രാജു
കുളത്തൂപ്പുഴ: ധനകാര്യവകുപ്പിന്റെ അനുമതിക്കായി കാത്ത് കിടന്ന ഫയലില്‍ നടപടികള്‍ പൂര്‍ത്തിയായതായും മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാലുടന്‍ കുളത്തൂപ്പുഴ വനശ്രീകേന്ദ്രം തുറന്ന് മണല്‍ വിതണരം ആരംഭിക്കുമെന്നും മന്ത്രി കെ. രാജു കുളത്തൂപ്പുഴയില്‍ പറഞ്ഞു.
ഇക്കാര്യം മുഖ്യമന്ത്രിയോട് സംസാരിക്കുകയും അദ്ദേഹം വിതരണോദ്ഘാടനം നടത്താമെന്ന് ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു.
കുളത്തൂപ്പുഴ കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി ക്ലസ്റ്ററിന്റെ നവീകരിച്ച വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണലിന്റെ വില നിര്‍ണയിച്ചപ്പോള്‍ ചുമത്തിയിരുന്ന ജിഎസ്ടി പതിനെട്ട് ശതമാനം എന്നത് അഞ്ച് ശതമാനമായ് കുറച്ച് വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടസാധാരണക്കാര്‍ക്കാണ് മണല്‍ വിതരണത്തില്‍ മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൈവപച്ചക്കറിഉല്‍പാദിപ്പിക്കാനായി വളരെ ഏറെ പരിശ്രമമാണ് നടത്തുന്നതെന്നും നെല്‍കൃഷിയുടെ ഉല്‍പാദനം മുന്‍പത്തേക്കാളും വര്‍ദ്ധിച്ചതായും പച്ചക്കറി കൃഷിയിലേക്ക്കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.നളിനിയമ്മ അധ്യക്ഷയായ യോഗത്തില്‍ മുതിര്‍ന്ന കര്‍ഷകനായ കെ. വാസുദേവനെ ആദരിച്ചു. ഇതോടനുബന്ധിച്ച പച്ചക്കറി നേഴ്‌സറിയുടെ ഉദ്ഘാടനം, ആനുകൂല്യവിതരണം എന്നിവ നടന്നു.
വൈസ്പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം രവീന്ദ്രന്‍പിളള, ജില്ലാകൃഷി ഓഫിസര്‍ ശ്രീമതി കുഞ്ഞമ്മ, അഡീഷ്ണല്‍ ഡയറക്ടര്‍ കെ കുരികേശു, കുളത്തൂപ്പുഴ കൃഷി ഓഫിസര്‍, എ പി അനില്‍കുമാര്‍ ക്ലസ്റ്റര്‍ യൂനിറ്റ് കണ്‍വീനല്‍ പി ജയപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."