നവോഥാനത്തിന്റെ മണ്ണില്‍ മതാന്ധത മുളയ്ക്കുന്നു: ആര്. രാമചന്ദ്രന് എം.എല്‍.എ
കരുനാഗപ്പള്ളി: നവോഥാന മൂല്യങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ മതാന്ധതയുടെ വിത്തുകള്‍ മുളച്ചു വരികയാണെന്ന് ആര്. രാമചന്ദ്രന് എം.എല്‍.എ പറഞ്ഞു.
നവോഥാന നായകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന ഡോ. വി.വി വേലിക്കുട്ടി അരയന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയുകയായിരുന്നു എം.എല്‍.എ. വേലുക്കുട്ടി അരയന്റെ ജീവചരിത്രം പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറിയഴീക്കലിലെ വേലുക്കുട്ടി അരയന്റെ കുടുംബ വീട്ടില്‍ നടന്ന ചടങ്ങില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി രാധാമണി അധ്യക്ഷയായി.
ഡോ. വള്ളിക്കാവ് മോഹന്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. അനില്‍ വി. നാഗേന്ദ്രന്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ആര് വസന്തന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, തീരദേശ വികസന കോര്പറേഷന് ഡയറക്ടര്‍ എന്‍. സജീവന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. രാജദാസ്, ആര് രാജപ്രിയന്‍, ധീവരസഭാ ജില്ലാ പ്രസിഡന്റ് വത്സലന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍, എസ് കൃഷ്ണന്, രാജു ഇടവട്ടയില്‍, ഗോപന് കല്ഹാരം, വടക്കുംതല ശ്രീകുമാര്‍, കെ. സത്യ രാജന്, ഡി ചിദംബരന്, ജെ സെന്നീസ് ,ബി വേണു, രാജേഷ് ലാല്‍, കെ. വിഷ്ണു സംസാരിച്ചു.
വേലുക്കുട്ടി അരയന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, കാവ്യാര്‍ച്ചന എന്നിവയും നടന്നു. കലാപ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."