HOME
DETAILS
MAL
സഭാ ഭൂമിയിടപാട്: കേസെടുത്തു, കര്‍ദ്ദിനാള്‍ ഒന്നാം പ്രതി
backup
March 12 2018 | 09:03 AM
കോട്ടയം: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുത്തു. കര്‍ദ്ദിനാളിലെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന് ഇന്ന് രാവിലെ പൊലിസിന് നിയമോപദേശം ലഭിച്ചിരുന്നു. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാലിനെ അറിയിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശം.
വിഷയത്തില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സഭയില്‍ തര്‍ക്കമുണ്ടായാല്‍ മാര്‍പാപ്പയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ആലഞ്ചേരി കോടതിയില്‍ വാദിച്ചത്. ഈ വാദം കോടതി തള്ളുകയും സഭയും സഭാധ്യക്ഷനും രാജ്യത്തെ നിയമവ്യവസ്ഥക്ക് വിധേയരാണെന്ന് വ്യക്തമാക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."