HOME
DETAILS
MAL
കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു
backup
March 12 2018 | 13:03 PM
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഈമാസം 24 വരെ കാര്‍ത്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
അതേസമയം, കേസന്വേഷണത്തില്‍ കാര്‍ത്തി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നുമുള്ള സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ കോടതിയില്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. 2007 ല്‍ പി ചിദംബരം കേന്ദ്ര മന്ത്രിയായിരിക്കെ, മാധ്യമസ്ഥാപനമായ ഐ.എന്‍.എക്സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."