HOME
DETAILS

മൃതദേഹങ്ങളുടെ തൂക്കം നോക്കി തുക: അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ

  
backup
March 12 2018 | 15:03 PM

546456123456378639

ജിദ്ദ: മൃതദേഹങ്ങള്‍ വിമാനം വഴി അയക്കുമ്പോള്‍ തൂക്കം നോക്കി നിരക്ക് ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ. ഇതെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഏത് തരത്തില്‍ ഇത് നടപ്പാക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

യു.എ.ഇയില്‍ അബൂദബി ഒഴികെയുള്ളയിടങ്ങളില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗ്ഗോ വിഭാഗം കൈകാര്യം ചെയ്യാന്‍ ഔദ്യോഗികമായി നിയോഗിച്ചിരിക്കുന്ന അറേബ്യന്‍ ട്രാവല്‍സ് നടത്തിയ പ്രഖ്യാപനം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണെന്ന് അറിയില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. നിരക്ക് സംബന്ധിച്ച് തീരുമാനമുണ്ടായാല്‍ എയര്‍ ഇന്ത്യയുടെ ആസ്ഥാനത്ത് നിന്ന് തന്നെ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കുകയാണ് പതിവെന്ന് എയര്‍ ഇന്ത്യ മാനേജര്‍ പറഞ്ഞു.

മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവ് കാണിക്കുന്നത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനവും നല്‍കിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിമാനക്കമ്പനികള്‍ ഈ രീതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ വ്യോമയാന രംഗത്തെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം തൂക്കി നോക്കുന്നത് തുടരേണ്ടിവരും. ദൂരം അനുസരിച്ച് ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും വേറെ നിരക്ക് തന്നെ ഏര്‍പ്പെടുത്തേണ്ടിവരും. തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ട് തരം നിരക്ക് ഏര്‍പ്പെടുത്തേണ്ടിയും വരും.

ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് നിരക്ക് ഏകീകരണം കീറാമുട്ടിയായിരിക്കുന്നത്. ശരാശരി തൂക്കം നിശ്ചയിച്ച് സ്ഥിരം നിരക്ക് ഏര്‍പ്പെടുത്തിയാല്‍ ചിലര്‍ക്ക് ലാഭവും ചിലര്‍ക്ക് നഷ്ടവുമുണ്ടാകും. അതേസമയം, മൃതദേഹം തൂക്കി നോക്കി പണം വാങ്ങുമ്പോള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  2 months ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  2 months ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  2 months ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  2 months ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  2 months ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  2 months ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago