പി.എസ്.സി: ഉപസമിതി ശുപാര്‍ശകള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റായി തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരിക ക്ഷമതാ പരീക്ഷ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയുടെ വിശേഷാല്‍ ചട്ടങ്ങള്‍ സംബന്ധിച്ച ഉപസമിതി നിര്‍ദേശവും, കേരള പബ്ലിക് റിലേഷന്‍സ് സര്‍വിസ് വിശേഷാല്‍ ചട്ടങ്ങള്‍-2002 ന്റെ പരിഷ്കരണം സംബന്ധിച്ച ഉപസമിതി ശുപാര്‍ശകളും, പിന്നോക്ക വിഭാഗ വികസന വകുപ്പ് വിശേഷാല്‍ ചട്ടരൂപീകരണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശത്തിന്മേലുള്ള ഉപസമിതി ശുപാര്‍ശകളും യോഗം അംഗീകരിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ (കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ്) സ്റ്റുഡിയോ അസിസ്റ്റന്റ് ഗ്രേഡ്-2 (പെയിന്റിങ്) തസ്തികയുടെ യോഗ്യതാഭേദഗതി സംബന്ധിച്ച ഉപസമിതി ശുപാര്‍ശയും, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലെ വിശേഷാല്‍ ചട്ടങ്ങളുടെ ഭേദഗതി സംബന്ധിച്ച ഉപസമിതി നിര്‍ദേശവും, വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്) തസ്തികയുടെ യോഗ്യതയില്‍ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം എന്നതില്‍ കൊമേഴ്സ്, മ്യൂസിക് എന്നീ വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ട്രെയിനിങ് യോഗ്യത സോഷ്യല്‍ സയന്‍സിലുള്ള ബി.എഡ്. എന്ന് പ്രത്യേകം നിര്‍ദേശിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള ഉപസമിതി നിര്‍ദേശവും യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."