ചെമ്പരിക്ക ഖാസിയുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സമസ്ത
കോഴിക്കോട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ഉത്തര മലബാറിലെ സമസ്തയുടെ നായകനുമായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു വിവാദപരമായ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളുകയും പുതിയ ടീം അന്വേഷണം നടത്തണമെന്നുമുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജ്‌സിട്രേറ്റ് കോടതിയുടെ ഉത്തരവിനെ കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗം സ്വാഗതം ചെയ്തു.
അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോകണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടു നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ച യോഗം, ഈ ആവശ്യവുമായി കാസര്‍കോട് പ്രദേശത്തു നടക്കുന്ന അനിശ്ചിതകാല സമരമടക്കമുള്ള സമാധാനപരമായ നീക്കങ്ങള്‍ക്കു സമസ്തയുടെ പൂര്‍ണ പിന്തുണ അറിയിച്ചു. വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."