HOME
DETAILS
MAL
എസ്.എസ്.സി: കോടതി വിശദീകരണം തേടി
backup
March 12 2018 | 19:03 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്കു നിയമനം നടത്തുന്ന സ്റ്റാഫ് സെലകഷന്‍ കമ്മിഷന് (എസ്.എസ്.സി) നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസയച്ചു. ആരോപണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടിസയച്ചത്. കേസ് ഈ മാസം 19നു വീണ്ടും പരിഗണിക്കും. അതിനു മുമ്പ് മറുപടി അറിയിക്കാനാണ് കേന്ദ്ര ഉദ്യോഗസ്ഥകാര്യമന്ത്രാലയത്തിനു നല്കിയ നിര്‍ദേശം. ചോദ്യക്കടലാസ് ചോര്‍ന്നതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പൂര്‍ണമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മ നല്കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."