ആകാശദുരന്തങ്ങളുടെ ദിനം; യു.എസില്‍ ഹെലികോപ്ടര്‍ നദിയില്‍ തകര്‍ന്നുവീണ് ഏഴു മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് ഒഴികെയുള്ള യാത്രികര്‍ മുഴുവനും കൊല്ലപ്പെട്ടു. സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടറാണ് ന്യൂയോര്‍ക്കിലെ ഈസ്റ്റ് നദിയില്‍ തകര്‍ന്നുവീണത്. മൊത്തം ആറു പേരാണ് കോപ്ടറിലുണ്ടായിരുന്നത്.
ലിബര്‍ട്ടി ഹെലികോപ്ടര്‍ കമ്പനിയുടെ യൂറോകോപ്ടര്‍ എ.എസ്-350 ആണ് പ്രാദേശിക സമയം ഞായറാഴ്ച രാത്രി അപകടത്തില്‍പെട്ടത്. ന്യൂയോര്‍ക്ക് സിറ്റി മേയറുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രേഷി മാന്‍ഷനില്‍ ആയിരുന്നു സംഭവം.
സ്വകാര്യ ഫോട്ടോഷൂട്ട് ചടങ്ങിനായി തിരിച്ചതായിരുന്നു സംഘം. അത്ഭുതകരമായി രക്ഷപ്പെട്ട പൈലറ്റ് 33കാരനായ റിച്ചാര്‍ഡ് വാന്‍സിനെ രക്ഷാപ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഴുവന്‍ മൃതദേഹങ്ങളും കരക്കെത്തിച്ചിട്ടുണ്ട്.
യാത്രക്കാരില്‍ ഒരാളുടെ ബാഗ് അടിയന്തര ഇന്ധന ബട്ടണില്‍ അബദ്ധത്തില്‍ തട്ടിയതാണ് അപകടകാരണമെന്ന് പൈലറ്റ് പിന്നീട് അധികൃതരെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."