ബി.ഡി.ജെ.എസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല: കോടിയേരി
ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസ് (എം), ബി.ഡി.ജെ.എസ് പാര്‍ട്ടികളുമായി സി.പി.എം ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഇവര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങളും സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകും.
സാധാരണയായി സി.പി.എം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം മാത്രമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക. എന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ഥമാണ് പ്രഖ്യാപനം നേരത്തെ ഉണ്ടായത്. യു.ഡി.എഫിന്റെ നിലവിലെ സ്ഥാനാര്‍ഥി നിര്‍ണയം മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ സ്ഥാനാര്ഥിപ്രഖ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."