എം.പി വീരേന്ദ്രകുമാറും ബാബുപ്രസാദും പത്രിക നല്കി
തിരുവനന്തപുരം: രാജ്യസഭയിലേക്ക് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി വീരേന്ദ്രകുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ.ബി.ബാബു പ്രസാദും നിയമസഭാ സെക്രട്ടറി ബാബു പ്രകാശിന് പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫിന്റെ രാജ്യസഭാ എം.പിയായിരുന്ന വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് പോകാനായി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി ഇ. ചന്ദ്രശേഖരന്, ഇ.പി ജയരാജന്, വി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ക്കൊപ്പം എത്തിയാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിച്ചത്.
യോടൊപ്പം എത്തിയാണ് ബാബു പ്രസാദ് പത്രിക കൈമാറിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.എല്‍.എമാരായ അനൂപ് ജേക്കബ്, കെ.സി ജോസഫ്, അടൂര്‍പ്രകാശ്, വി.ഡി സതീശന് എന്നിവര്‍ക്കൊപ്പമെത്തിയാണ് ബാബു പ്രസാദ് പത്രിക നല്‍കിയത്. ഈ മാസം 23നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."