HOME
DETAILS

മുരളീധരന് രാജ്യസഭാ സീറ്റ്; ബി.ജെ.പിയില്‍ ഗ്രൂപ്പ് പോരിന് ശക്തികൂടും

  
backup
March 12 2018 | 19:03 PM

%e0%b4%ae%e0%b5%81%e0%b4%b0%e0%b4%b3%e0%b5%80%e0%b4%a7%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1


തിരുവനന്തപുരം: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരനെ മഹാരാഷ്ട്രയില്‍നിന്ന് മത്സരിപ്പിച്ച് രാജ്യസഭയില്‍ എത്തിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് കൂടുതല്‍ രൂക്ഷമാക്കും. ഗ്രൂപ്പ് പോരില്‍ ആടിയുലയുന്ന സംസ്ഥാന ഘടകത്തില്‍ വി. മുരളീധരന്‍ പക്ഷത്തിന് കരുത്ത് പകരുന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം കൈക്കൊണ്ടത്. സമീപകാലത്ത് സംസ്ഥാന ഘടകത്തില്‍ ആധിപത്യം പുലര്‍ത്തിയ പി.കെ കൃഷ്ണദാസ് ഗ്രൂപ്പിനുള്ള അപ്രതീക്ഷിത തിരിച്ചടി കൂടിയായി ഇത്.
കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായതോടെ കൃഷ്ണദാസ് ഗ്രൂപ്പ് കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിരുന്നത്. പിന്നീട് കുമ്മനവും കൃഷ്ണദാസും ഒരേചേരിയിലായി.
കുമ്മനത്തെ മുന്നില്‍നിര്‍ത്തി സംസ്ഥാന ഭാരവാഹികളില്‍ ഉള്‍പ്പെടെ മേല്‍കൈ നേടാന്‍ കൃഷ്ണദാസ് പക്ഷത്തിനായിരുന്നു. മെഡിക്കല്‍ കോളജ് കോഴ വിവാദത്തെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ, സംഭവം പുറത്തുവിട്ടു എന്നതിന്റെ പേരില്‍ മുരളീധര പക്ഷത്തെ ശക്തനായ വി.വി രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു തന്നെ പുറത്താക്കാനും കൃഷ്ണദാസ് പക്ഷത്തിനായി. സംഘടനകളുടെ ചുമതല നിശ്ചയിച്ചപ്പോള്‍ കെ.സുരേന്ദ്രനെ യുവമോര്‍ച്ചയുടെ ചുമതലയില്‍നിന്നു ഒഴിവാക്കിയും കൃഷ്ണദാസ് പക്ഷം കരുത്ത് തെളിയിച്ചു. ഇതിനിടെയാണ് മുരളീധരന് രാജ്യസഭയിലേക്ക് നറുക്ക് വീഴുന്നത്.
ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അവസരത്തിലാണ് അതേസമുദായക്കാരനായ മുരളീധരന് രാജ്യസഭയിലേക്കുള്ള പാത തുറന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  43 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago