കത്തിച്ച നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം റോഡരികില്‍
കൊട്ടാരക്കര: ആഴത്തിലുള്ള മുറിവും തീപ്പൊള്ളലേറ്റ നിലയിലും ഗൃഹനാഥന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ കണ്ടെത്തി. എം.സി റോഡില്‍ വാളകം എം.എല്‍.എ മുക്കിന് സമീപം രാജരാജേശ്വരി ക്ഷേത്രത്തിനടുത്തുള്ള എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ തിണ്ണയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. വാളകം നെടുംവയലില്‍ പുത്തന്‍വീട്ടില്‍ ചാക്കോയുടെ മകന്‍ ജോണിക്കുട്ടി(62) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ നിലയിലും ശരീരത്തിലെ ചില ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം. തലയില്‍ ആഴത്തിലുള്ള മുറിവും ശരീരഭാഗങ്ങളില്‍ ചതവുമുണ്ട്. ജോണികുട്ടിയെ രാത്രി 9.30ഓടെ വീട്ടില്‍ നിന്നു വിളിച്ചിറക്കികൊണ്ടുപോയതായും മരണത്തില്‍ ദുരൂഹതയുള്ളതായും ബന്ധുക്കള്‍ ആരോപിച്ചു. കൊട്ടാരക്കര പൊലിസും ശാസ്ത്രീയ പരിശോധനാ വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം. സമീപത്ത് നിന്നു മരക്കമ്പുകളും മദ്യക്കുപ്പികളും പൊലിസ് കണ്ടെടുത്തു. പ്രദേശവാസികളായ നാലുപേരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുഞ്ഞമ്മയാണ് ഭാര്യ. ലിസി, മോനച്ചന്‍, കൊച്ചുമോന്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."