കാട്ടുതീ ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ എത്തിപ്പെടാനാകാത്തത് മരണസംഖ്യ കൂട്ടി
തേനി: കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തില്‍ മരണസംഖ്യ കൂടാനിടയാക്കിയത് ചെങ്കുത്തായ മലയും പുല്‍മേടുകളും കാരണം രക്ഷാപ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയാത്തതിനാല്‍. കോയമ്പത്തൂരിലെ സൂലൂരില്‍ നിന്നെത്തിയ 60 അംഗ കമാന്‍ഡോ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
26 സ്ത്രീകളും 8 പുരുഷന്‍മാരും മൂന്ന് കുട്ടികളും മൂന്ന് ഗൈഡുകളും ഉള്‍പ്പെടെ 40 പേരാണ് ട്രക്കിങ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ തിരുപ്പൂരിലെ ശരവണന്റെ മക്കളായ സാദന (11), ഭാവന (12), തങ്കമുത്തുവിന്റെ മകന്‍ രാജശേഖരന്‍ (18), ഈറോഡിലെ സെന്തില്‍ കുമാറിന്റെ മകള്‍ രേഖ (9 ), പ്രഭു (30), ചെന്നൈ ക്രേംപേഡ് സ്വദേശി കല്ല്യാണരാമന്റെ മകള്‍ സഹാന (20), വേളച്ചേരിയിലെ പൂജഗുപ്ത (27), മാടിപാക്കം ധനപാലന്റെ ഭാര്യ മോനിഷ (30), മുടിച്ചൂര്‍ സ്വദേശി വിജലക്ഷ്മി (29), നിവേദ എന്നിവരെയാണ് രക്ഷിച്ചത്. മധുരയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ഉന്നത മെഡിക്കല്‍ സംഘത്തെ നിയമിച്ചതായി ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം അറിയിച്ചു.
സാധാരണയായി മാര്‍ച്ച് തൊട്ട് ജൂണ്‍ വരെ വനപ്രദേശത്ത് കാട്ടുതീ ഉണ്ടാകാറുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. അധികൃതരുടെ അനുമതിയില്ലാതെയാണ് ട്രക്കിങ് സംഘം വനത്തിലേക്ക് കടന്നതെന്നും വനപാലകര്‍ പറഞ്ഞു. കാട്ടുതീയും ശക്തമായ കാറ്റും കണ്ടപ്പോള്‍ സംഘത്തിലുള്ളവര്‍ പ്രാണരക്ഷാര്‍ഥം ഓടിയതാണ് മരണനിരക്ക് കൂടാന്‍ ഇടയാക്കിയതെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കണ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."