ജി. ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം സമര്‍പ്പിച്ചു
കോഴിക്കോട്: ജി. ദേവരാജന്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമി നല്‍കിവരുന്ന ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം കോംട്രസ്റ്റ് സമരനായകന്‍ ഇ.സി സതീശന് സമ്മാനിച്ചു.
ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടത്തിയ ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സതീശന് പുരസ്‌കാരം സമ്മാനിച്ചത്.
ദേവരാജന്‍ മാസ്റ്റര്‍ ഉത്തമ കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെന്നും അദ്ദേഹത്തെ പോലുള്ള കലാകാരന്മാരുടെ അനുസ്മരണങ്ങള്‍ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ടെന്നും കാനം പറഞ്ഞു.
സാമൂഹ്യ മാറ്റത്തിനു വേണ്ടിയുള്ള വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് ദേവരാജന്‍ മാസ്റ്ററും വയലാര്‍ രാമവര്‍മ്മയും ഒ.എന്‍.വിയുമെല്ലാം തങ്ങളുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും കാനം അനുസ്മരിച്ചു. പരിപാടിയില്‍ പോള്‍ കല്ലാനോട് അധ്യക്ഷനായി.
സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, കെ.പി വിജയകുമാര്‍, സി.എം കൃഷ്ണപണിക്കര്‍, സന്തോഷ് പാലക്കട, വി.പി സദാനന്ദന്‍, രാജേഷ് പടനിലം, വി.പി ശിവദാസന്‍ പങ്കെടുത്തു.
ഡോ. കെ.ജെ യേശുദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് മൂകാംബിക ക്ഷേത്രസന്നിധിയില്‍ നടത്തിയ ഗാനാലാപനത്തിലെ വിജയികളായ പ്രശാന്ത് പുതുക്കരി (ആലപ്പുഴ), നിഖില്‍രാജ് (താമരശേരി), ദേവിപ്രിയ (തിരുവനന്തപുരം) എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനദാനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."