HOME
DETAILS

സിനിമ കാണലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്: ഡോ. ബിജു

  
backup
March 13 2018 | 02:03 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae-%e0%b4%95%e0%b4%be%e0%b4%a3%e0%b4%b2%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0


കോഴിക്കോട്: പ്രാദേശിക തലത്തിലും അല്ലാതെയും നടത്തപ്പെടുന്ന ചലച്ചിത്രമേളകള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്ന് സംവിധായകന്‍ ഡോ. ബിജു അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ചലച്ചിത്ര മേളകള്‍ക്ക് വ്യത്യസ്തമായ ഒരു സംസ്‌കാരമുണ്ട്. സമൂഹത്തിലെ വിവിധ തരത്തിലുള്ള ആളുകള്‍, വിവിധ സംസ്‌കാരത്തില്‍ നിന്നു വന്നവര്‍ ഒരുമിച്ചിരുന്ന് ഒരു വലിയ സ്‌ക്രീനില്‍ സിനിമ കാണുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ സിനിമ കാണല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായി മാറുകയാണ്. ദൃശ്യങ്ങളും ശബ്ദങ്ങളും അവതരണത്തിന്റെ പൂര്‍ണതയില്‍ അനുഭവിക്കണമെങ്കില്‍ തീര്‍ച്ചയായും സിനിമാശാലകളിലെ സാങ്കേതിക മികവുകള്‍ കൂടിയേ തീരൂവെന്നും ഡോ. ബിജു പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ നിരൂപണങ്ങള്‍ അന്തസില്ലാത്തത്: കമല്‍

കോഴിക്കോട്: പുതിയ ചിത്രങ്ങളെപ്പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന മിക്ക നിരൂപണങ്ങളും അന്തസില്ലാത്തതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഒരു ചിത്രം പ്രത്യേക കാരണം കൊണ്ട് ഇഷ്ടമായെന്നോ ഇല്ലെന്നോ പറയാനുള്ള അവകാശം ഓരോ പ്രേക്ഷകനും ഉണ്ട്.
എന്നാല്‍ അതിനെല്ലാം ഉപരിയായി സിനിമയെപ്പറ്റിയോ തിരക്കഥയെപ്പറ്റിയോ ഒരു ധാരണയുമില്ലാത്തവരാണ് അതിനെപ്പറ്റി നിരൂപണം നടത്തുന്നതെന്നും മാര്‍ക്കിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാകൊട്ടകകള്‍ സൃഷ്ടിച്ച സാംസ്‌കാരിക മണ്ഡലങ്ങള്‍ മാറി മള്‍ട്ടിപ്ലക്‌സുകള്‍ വന്നപ്പോള്‍ അടുത്തിരുന്ന് സിനിമകാണുന്നവരെ പരസ്പരം അറിയാതായി. കവലകളിലെ നാടക, കഥാപ്രസംഗ വേദികള്‍ ഒഴിഞ്ഞുപോയ ശൂന്യതയില്‍ വര്‍ഗീയതയും മറ്റ് സാമൂഹ്യതിന്‍മകളും കടന്നുവന്നു.
സിനിമയെന്ന കാഴ്ചയുടെ സൗന്ദര്യത്തെ പൊതുജനങ്ങളിലേക്കെത്തിക്കുന്നതില്‍ ചലച്ചിത്രോത്സവങ്ങള്‍ക്ക് പരിമിതിയുണ്ട്. പ്രാദേശിക ചലച്ചിത്രമേളകള്‍ കൂടുതല്‍ ജനകീയമാക്കും.
അടുത്തവര്‍ഷവും കോഴിക്കോട്ട് മേള നടത്തും .ചലച്ചിത്രമേഖലയില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിക്കണമെന്ന തിരിച്ചറിവ് ഈയിടെയായി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  8 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  8 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  8 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  8 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  8 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  8 days ago