ടി.പിയെ പോലെ പാറക്കലിനെയും ഇല്ലാതാക്കാന്‍ ശ്രമമെന്ന് യു.ഡി.എഫ്
കോഴിക്കോട്: പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കെതിരേയുള്ള നീക്കം സി.പി.എം നേതൃത്വത്തിലുള്ള ഉന്നത ഗൂഢാലോചനയുടെ ഭാഗമാണെന്നും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്നും യു.ഡി.എഫ് ജില്ലാ നേതൃത്വം. ഇതില്‍ മുഖ്യമന്ത്രി മുതല്‍ സി.പി.എം ജില്ലാ സെക്രട്ടറി വരെ പങ്കാളികളാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍.എം.പിയെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് പാറക്കല്‍ അബ്ദുല്ലക്കെതിരേ വ്യാജപ്രചാരണം നടത്തുന്നത്.
ഓര്‍ക്കാട്ടേരിയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ പ്രതിഷേധത്തില്‍നിന്ന് ഒഴിവാകാനാണ് പാറക്കല്‍ അബ്ദുല്ലക്കെതിരേ വ്യാജപ്രചാരണവുമായി രംഗത്തുവന്നത്.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും സി.പി.എം ജില്ലാ കമ്മിറ്റിയുടെയും പ്രസ്താവനകളും കോടിയേരി ബാലകൃഷ്ണന്റെ ഓര്‍ക്കാട്ടേരിയിലെ പ്രസംഗവുമാണ് സി.പി.എം ഗൂഢാലോചനക്കു തെളിവായി യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
പാറക്കല്‍ അബ്ദുല്ലയെ ടി.പി ചന്ദ്രശേഖരനെ പോലെ ശാരീരികമായി ഇല്ലായ്മ ചെയ്യാനും ഒഞ്ചിയം മേഖലയില്‍ വീണ്ടും ആക്രമണം നടത്താനുമാണ് സി.പി.എം പദ്ധതിയെന്നും തെരഞ്ഞെടുപ്പില്‍ സ്വന്തക്കാരെ പരാജയപ്പെടുത്തി എന്നതാണ് എം.എല്‍.എക്കെതിരേ സി.പി.എമ്മിന് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഡോ. ഇ. ശ്രീധരനെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് എല്ലാ പിന്തുണയും നല്‍കും.
മുന്‍ മന്ത്രി അഡ്വ. എം.ടി പത്മ, മുസ്‌ലിം ലീഗ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി അബൂബക്കര്‍, ജില്ലാ സെക്രട്ടറി എം.എ റസാഖ്, കേരളാ കോണ്‍ഗ്രസ് (ജെ) ജില്ലാ സെക്രട്ടറി സി. വീരാന്‍കുട്ടി, സി.എം.പി ജില്ലാ സെക്രട്ടറി ജി. നാരായണന്‍കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."