സി.പി.എമ്മില്‍ നിന്നാണ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നതെന്ന്
കാസര്‍കോട്: സ്വന്തം കാലിനടിയിലെ മണ്ണൊഴുകുന്നത് അറിയാതെ സി.പി.എം കോണ്‍ഗ്രസിനെ പഴിചാരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും,കോണ്‍ഗ്രസില്‍ നിന്നല്ല സി.പി.എമ്മില്‍ നിന്നാണ് നേതാക്കള്‍ ഉള്‍പ്പെടെ ബി.ജെ.പിയിലേക്ക് ഒഴുകുന്നതെന്നും കെ.പി.സി.സി സെക്രട്ടറി ബെന്നി ബഹനാന്‍ പറഞ്ഞു.
ചടങ്ങിനെത്തിയ ബെന്നി ബഹനാന്‍ കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.കെ പദ്മാനഭന്‍,ഗിരിജാ കുമാരി,കൃഷ്ണകുമാര്‍,ചന്ദ്രന്‍ തുടങ്ങിയ സി.പി.എമ്മിലെ പ്രധാന നേതാക്കളെല്ലാം ഇപ്പോള്‍ ബി.ജെ.പിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇത് പോലെ തിരിച്ചു ബി.ജെ.പിയില്‍ നിന്നും നേതാക്കള്‍ സി.പി എമ്മിലെത്തിയിട്ടുണ്ടെന്നും സി.പി.എമ്മിന്റെ സഹായത്തോടെ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ നേടിയിട്ടുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
കെ.സുധാകരന്‍ ബി.ജെ.പിയിലേക്കെന്നു പി.ജയരാജന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി തെളിവ് സഹിതം ഇവര്‍ക്ക് വ്യക്തമാകാന്‍ സാധിക്കുമോയെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.
കോണ്‍ഗ്രസും,ബി.ജെ.പിയുമല്ല രാജ്യത്ത് കൂട്ട് കെട്ടുള്ളതെന്നും,സി.പി.എമ്മും,ബി.ജെ.പിയുമാണ് കൂട്ട് കെട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു ഉദാഹരണമാണ് ത്രിപുരയില്‍ ഉള്‍പ്പെടെയുള്ള തെരെഞ്ഞെടുപ്പ് ഫലങ്ങള്‍. കോണ്‍ഗ്രസിന് ത്രിപുരയില്‍ വോട്ടു കുറഞ്ഞിട്ടുണ്ടെങ്കിലും സി.പി.എമ്മിന് അവിടെ നേരിടേണ്ടി വന്നത് കനത്ത പരാജയമാണ്. അന്‍പത് സീറ്റുകള്‍ ഉണ്ടായിരുന്ന സി.പി.എമ്മിന് 16 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
എന്നാല്‍ പട്ടീല്‍ വിഭാഗവും,ദളിത് ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം വോട്ടര്‍മാരുള്ള 20 സീറ്റുകള്‍ ത്രിപുരയില്‍ ഉണ്ടായിട്ടും അവിടെയും സി.പി.എമ്മിന് കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നത് കോണ്‍ഗ്രസിനോടുള്ള വിരോധം കാരണമാണ്. വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കുന്ന ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ചു മഹാ സഖ്യം രൂപീകരിക്കുമ്പോള്‍ സി.പി.എം ഇതില്‍ നിന്നുമൊഴിഞ്ഞുമാറി ദ്വിമുഖ പോരാട്ടത്തിന് വഴി തുറക്കുകയാണ്. ത്രിപുരയിലെ തെരെഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സി.പി.എം അതിന്റെ ജാള്യത മറക്കാന്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് സമൂഹത്തെ വിഡ്ഢികളാക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത് കൊണ്ടാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നതെന്നും ബെന്നി സൂചിപ്പിച്ചു.
സി.പി.എം കോണ്‍ഗ്രസിന്റെ നയങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ ചൈനയെയും,ഉത്തര കൊറിയയെയും മാതൃകയാക്കാനാണ് പറയുന്നത്.
അതേസമയം ഭരണഘടനയില്‍ മാറ്റം വരുത്തി ഏകാധിപത്യത്തിനു വഴി തുറക്കുന്ന ചൈനയുടെ മാതൃക ഭാരതത്തിന് പിന്തുടരാന്‍ സാധികുമോയെന്നും ബെന്നി ബഹനാന്‍ ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി.പ്രസിഡന്റ് ഹഖീം കുന്നിലും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."