താല്കാലിക മത്സ്യമാര്‍ക്കറ്റില്‍ നിന്ന് ദുര്‍ഗന്ധം; നഗരസഭക്ക് പരാതി നല്കി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് താല്കാലികമായി തുടങ്ങിയ മത്സയമാര്ക്കറ്റില് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ജനത്തിന് ദുരിതമാവുന്നു. മാര്‍ക്കറ്റില്‍ നിന്ന് മലിനജലം കൊടുവാളിക്കുണ്ട് പ്രദേശത്തേക്കാണ് ഒഴുക്കി വിടുന്നത്. ദുര്‍ഗന്ധം കാരണം തൊട്ടടുത്തുളള മദ്റസയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ജനങ്ങള്‍ ആരോപിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്താനുമാണ് പ്രദേശത്തുകാരുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പരാതിയും നഗരസഭക്ക് പ്രദേശവാസികള്‍ നല്കി. റഷീദ് കുറുവണ്ണ, സി.പി ബഷീര്‍, സക്കീര്‍, ഷഫീക്ക്, സജാദ് എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭക്ക് ജനകീയ പരാതി നല്‍കിയത്. നേരത്തെ കുന്തിപ്പുഴയില്‍ നടന്നിരുന്ന മത്സ്യമാര്‍ക്കറ്റ് ഈയിടെയാണ് താല്കാലികമായി ബസ് സ്റ്റാന്റിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."