ലെക്കിടി ജലനിധി പദ്ധതി ഏപ്രില്‍ പകുതിയോടെ തുടങ്ങും
ഒറ്റപ്പാലം: ലക്കിടി പേരൂര്‍ ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. വരള്‍ച്ച രൂക്ഷമായതോടെ ചെറുകിട കുടിവെള്ള സ്രോതസുകളെല്ലാം നിലച്ച നിലയിലാണ്. ലെക്കിടി പേരൂര്‍ പഞ്ചായത്തിന്റെ പ്രതീക്ഷയായ ആദ്യ ജലനിധി പദ്ധതി യുടെജലവിതരണവും പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് 3600 കുടുംബങ്ങളാണ്. ഉപഭോക്താക്കള്‍ക്കുള്ള പൈപ്പ് സ്ഥാപിക്കലും, മറ്റും പൂര്‍ത്തീകരിച്ചുവരുന്നു.
39 ഗുണഭോക്തൃസമിതികളാണ് നിലവിലുള്ളത്. ജലനിധി പദ്ധതി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യമാണ് നാട്ടുകാരുടെത്. കരാറുകാരെ വിളിച്ചുവരുത്തി ജലവിതരണം എത്രയും വേഗം നടപ്പിലാക്കണമെന്ന് ജലനിധി കമ്മിറ്റി അധികൃതരും കരാറുകാരോടു ആവശ്യപ്പെട്ടു.
ഭാരതപ്പുഴയിലെ ജലനിധി കിണറില്‍ വെള്ളം സംഭരിച്ചിട്ടുണ്ടെങ്കിലും തടയണ പരിസരത്തെ ചെളി നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് ആശങ്കയുളവാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ലോകബാങ്കിന്റെ സഹായത്തോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതി ഏപ്രില്‍ മധ്യത്തോടെ ജലവിതരണം നടത്താനാവുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ ഷൗക്കത്തലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."