കമ്പാലത്തറയില്‍ നിന്ന് വെള്ളം മീങ്കര ഡാമിലേക്ക് തുറന്നു; ജലനിരപ്പ് വര്‍ധിച്ചു
മുതലമട: കമ്പാലത്തറയില്‍ നിന്ന് വെള്ളം മീങ്കര ഡാമിലേക്ക് തുറന്നതോടെ ജലനിരപ്പ് വര്‍ധിച്ചു വരുകയാണ്. ഞായറാഴ്ച്ച രാവിലെ 17.4 അടിയിലിരുന്ന മീങ്കര ഡാമിലെ ജലനിരപ്പ് നിലവില്‍ 18.3 അടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
മൂലത്തറ റിസര്‍വോയറിലേക്ക് പറമ്പിക്കുളത്തു നിന്നുള്ള ജലവിതരണം 15 വരെയാണ് ഉണ്ടാവുന്നത്. പറമ്പിക്കുളം ജലം വരവ് നിലച്ചാല്‍ കമ്പാലത്തറയിലേക്കുള്ള നീരൊഴുക്ക് നിലക്കും കമ്പാലത്തറയില്‍ നിലവില്‍ 3.2 മീറ്ററാണ് ജലനിരപ്പ്. ഞായറാഴ്ച്ച രാവിലെ ഇത് 4.2 ആയിരുന്നു.
കൊല്ലങ്കോട് ഉള്‍പ്പെടെ നാല് പഞ്ചായത്തുകള്‍ക്ക് മൂന്ന് മാസത്തേക്കുള്ള ശുദ്ധജല വിതരണത്തിനുള്ള ജലലഭ്യത ഉറപ്പാക്കിയാല്‍ മാത്രമെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍തിരിയൂ എന്ന് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി ചെയര്‍മാന്‍ എ.എന്‍. അനുരാഗ് പറഞ്ഞു.
മീങ്കര ഡാമില്‍ പത്തടിയിലധികം ചെളിനിറഞ്ഞതിനാല്‍ 22 അടിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമാണ് നാല് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം തടസമില്ലാതെ നടത്തുവാന്‍ സാധിക്കൂവെന്ന് സമരക്കാര്‍ പറഞ്ഞു. എന്നാല്‍ എത്ര ദിവസത്തേക്ക് വെള്ളം മീങ്കര ഡാമിലെത്തിക്കുമെന്നതിന് ഇറിഗേഷന്‍ അധികൃതര്‍ ഉറപ്പ് പറയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."