HOME
DETAILS

ആദിവാസി മേഖലകളിലെ പദ്ധതി വിനിയോഗങ്ങളെ കുറിച്ചു ധവളപത്രമിറക്കണം: വി.എം സുധീരന്‍

  
backup
March 13 2018 | 03:03 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf


തൃശൂര്‍: സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ ഗവണ്‍മെന്റുകള്‍ നടത്തിയ പദ്ധതികളെ കുറിച്ചും വിനിയോഗത്തെക്കുറിച്ചും അവര്‍ക്കു നല്‍കിയ ആനുകൂല്യങ്ങളുടെ ഫലപ്രാപ്തിയെകുറിച്ചും ധവളപത്രം ഇറക്കണമെന്നു കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ആദിവാസി ഊരുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ചു മനുഷ്യാവകാശ കമ്മീഷനും സമഗ്രപരിശോധന നടത്തണം. കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍കുമാറുമായി തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ 'മാനിഷാദ' ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. അവരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയവ്യത്യാസമില്ല. രാഷ്ട്രീയ, ഉദ്യോഗസ്ഥ, പൊലിസ് മാഫിയയാണു ആദിവാസികളെ ചൂഷണം ചെയ്യുന്നത്. ഇതു എല്ലാകാലത്തും നടക്കുന്നു. അവരുടെ ഭൂമി ക്വാറി മാഫിയ തട്ടിയെടുക്കുന്നു. അതിരപ്പിള്ളിയില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തന്നതിലാണു കെ.എസ്.ഇ.ബിക്കു താല്‍പര്യം. നിര്‍മ്മാണ ലോബി തന്നെ കെ.എസ്.ഇ.ബിയില്‍ ഉണ്ട്. പണി നടന്നാല്‍ മാത്രം മതി. പ്രയോജനം വേണ്ട എന്നാണു ഇവരുടെ ചിന്ത. നിയമവാഴ്ചയുടെ അഭാവമാണു ആദിവാസി മേഖലകളില്‍. പൊലിസ് ആദിവാസികള്‍ക്കൊപ്പമില്ല. രക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടസംവിധാനങ്ങള്‍ ചൂഷക സംഘത്തിനൊപ്പമാണ്. അട്ടപ്പാടിയില്‍ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചുകൊന്ന് ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നപ്പോള്‍ അന്നു തൃശൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോകാതിരുന്നതു ഗുരുതര വീഴ്ചയാണ്. ആദിവാസി സംരക്ഷണത്തിനു മറ്റേതുപ്രസ്ഥാനത്തേക്കാള്‍ മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ്സിനു ബാധ്യതയുണ്ടെന്നു അദ്ദേഹം പറഞ്ഞു. ധര്‍ണ്ണയില്‍ ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്‍.കെ സുധീര്‍ അധ്യക്ഷനായി. യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, പി.എ മാധവന്‍, ഐ.പി പോള്‍, ടി.എ രാധാകൃഷ്ണന്‍, സുനില്‍ ലാലൂര്‍, കെ.വി ദാസന്‍, സി.സി ശ്രീകുമാര്‍, ചേമ്പൂരി ചക്കിപ്പെണ്ണ്, കെ.ബി ശശികുമാര്‍, എം.എ രാമകൃഷ്ണന്‍, സുനില്‍ അന്തിക്കാട്, കല്ലൂര്‍ ബാബു, കുമാര്‍ പാത്രമംഗലം, നൗഷാദ് ആറ്റുപറമ്പത്ത്, ബൈജു വര്‍ഗ്ഗീസ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago