HOME
DETAILS

ഘടകകക്ഷികള്‍ കാലുവാരിയെന്ന് ജനതാദള്‍ (യു)

  
backup
June 02 2016 | 06:06 AM

%e0%b4%98%e0%b4%9f%e0%b4%95%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af-2

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനതാദള്‍ (യു) സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കാലുവാരിയതായും വിമര്‍ശനമുയര്‍ന്നു. വടകരയിലും കല്‍പ്പറ്റയിലും നേമത്തും അമ്പലപ്പുഴയിലുമാണ് പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസും ലീഗും കാലുവാരിയതെന്ന് യോഗം വിലയിരുത്തി. യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും ഇക്കാര്യം സ്ഥിരീകരിച്ചു.


യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികള്‍ കാലുവാരിയതായി അദ്ദേഹം പറഞ്ഞു. ഘടകകക്ഷികള്‍ പറയുന്നതുപോലെയല്ല അണികള്‍ വോട്ട് ചെയ്തത്. അതിനു പല കാരണങ്ങളുണ്ട്. പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫ് നേരിട്ടത്. സംഘപരിവാര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഇത് ന്യൂനപക്ഷ വോട്ടുകള്‍ അവര്‍ക്ക് ലഭിക്കാന്‍ കാരണമായിട്ടുണ്ട്. വി.സുരേന്ദ്രന്‍പിള്ളയെ സംസ്ഥാന വൈസ്പ്രസിഡന്റായും ജോസഫ് ചാവറയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തീരുമാനിച്ചതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാനും തീരുമാനമായി. വി.കുഞ്ഞാലിക്ക് താല്‍ക്കാലിക ചുമതല നല്‍കിയാതായും നേതൃത്വം അറിയിച്ചു.
മത്സരിച്ച ഏഴ് സീറ്റിലും പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനപ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറിന്റെ ചാലപ്പുറത്തെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനും യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികള്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനുമുണ്ടായത്. വീരേന്ദ്രകുമാറിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടു. കെ.പി മോഹനനു നേരെയും ആരോപണമുയര്‍ന്നു. എം.പി സ്ഥാനം സ്വന്തമാക്കി വീരേന്ദ്രകുമാര്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തെന്ന ആരോപണം ഉയര്‍ന്നതോടെ വീരേന്ദ്രകുമാര്‍ രാജിസന്നദ്ധത അറിയിച്ചു. തൊട്ടുപിന്നാലെ സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജും ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും രാജിസന്നദ്ധത അറിയിച്ചതോടെ യോഗം ബഹളമയമായി.

യു.ഡി.എഫില്‍ തുടരാനുള്ള പാര്‍ട്ടി തീരുമാനം തെറ്റായിപ്പോയെന്ന് ഭൂരിഭാഗം ജില്ലാ ഭാരവാഹികളും അഭിപ്രായപ്പെട്ടു. ചില നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി യു.ഡി.എഫില്‍ തുടര്‍ന്നത് ആത്മഹത്യാപരമായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നു. അമ്പലപ്പുഴയില്‍ മത്സരിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഷേയ്ഖ് പി ഹാരിസ് കോണ്‍ഗ്രസുകാരാണ് തന്നെ തോല്‍പ്പിച്ചതെന്ന് തുറന്നടിച്ചു. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ തനിക്കെതിരേ പ്രവര്‍ത്തിച്ചതായും കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. നേമം മണ്ഡലത്തില്‍ ജെ.ഡി.യു സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പിള്ളയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചതായി തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വടകരയില്‍ കോണ്‍ഗസും ലീഗും ആര്‍.എം.പി സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചതായും ആരോപണമുയര്‍ന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരേയും രൂക്ഷ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago