ലക്ഷ്യത്തോടൊപ്പം മാര്‍ഗവും സംശുദ്ധമാകണം: എം.കെ സാനു
വൈക്കം: ലക്ഷ്യം മാത്രമല്ല, അതിലേക്കുള്ള മാര്‍ഗവും സംശുദ്ധമായിരിക്കണമെന്നാണ് ഗാന്ധിജി നമുക്ക് തന്ന ഉപദേശമെന്ന് പ്രൊഫ. എം.കെ സാനു.
ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 93-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യത്തിലെത്തുന്നതിന് ഏതുമാര്‍ഗവും സ്വീകരിക്കാമെന്ന നേതാക്കളുടെയും അനുയായികളുടെയും വീക്ഷണമാണ് സമീപകാലത്തുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
ഗാന്ധിസ്മൃതി ഭവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് രാധാ ജി.നായര്‍ അധ്യക്ഷയായി. നിര്‍ധനരോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ മഹാത്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ സേവനവിഭാഗം പ്രവര്‍ത്തനം ആരംഭിച്ചതായി അവര്‍ പറഞ്ഞു. ഗാന്ധിജിയെ നേരില്‍ കാണാന്‍ അവസരം ലഭിച്ച മുന്‍നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ്.നരസിംഹ നായ്ക്ക്, പ്രൊഫ. കൃഷ്ണന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലാദര്‍പ്പണം രവീന്ദ്രനാഥ്, പ്രൊഫ. പി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."