മുല്ലപ്പെരിയാര്‍: സര്‍വകക്ഷിയോഗം വിളിക്കണം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ ദുരൂഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ്്് വി.എം.സുധീരന്‍. സംസ്ഥാന നിയമസഭയും സര്‍വകക്ഷിയോഗവും ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല മുഖ്യമന്ത്രിയുടെ പ്രസ്താവന. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിക്കണം. സംസ്ഥാനത്തിന്റെ നയം വ്യക്തമാക്കാന്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് വിദഗ്ധസമിതിയുടെ പുതിയ പഠനം അനിവാര്യമാണെന്ന് സുധീരന്‍ പറഞ്ഞു. റ്റി.ബി.ജി.ആര്‍.ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തിയ പഠനം അപൂര്‍ണമാണ്. ചാലിയാര്‍ പുഴ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ക്ക് കൂടി വിശ്വാസയോഗ്യമായ വിധത്തിലാകണം പുതിയ പഠനം.
അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ തൃശ്ശൂര്‍,എറണാകുളം ജില്ലകളിലെ 20 ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ലഭ്യതയെ ബാധിക്കും, ആദിവാസി ജീവിതം തടസ്സപ്പെടും,വനനശീകരണം ഉണ്ടാകും, വിനോദസഞ്ചാരികളെ പ്രതികൂലമായി ബാധിക്കും എന്നിങ്ങനെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പഠനങ്ങളിലൂടെ വ്യക്തത വരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."