ജനപ്രതിനിധിയാകാന്‍ ഒരവസരം നല്‍കണം: സജി ചെറിയാന്‍
ചെങ്ങന്നൂര്‍: സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി എടുത്ത തീരുമാനം സന്തോഷം നല്‍കുന്നുവെന്ന് എല്‍.ഡി.എഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പറഞ്ഞു.40 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ശക്തിപകരുന്നതാണ്. എസ്.എഫ് ഐയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. നാളിതുവരെ പാര്‍ട്ടി തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥയോടും സത്യസന്ധതയോടും നിറവേറ്റിയിട്ടുണ്ട്. തന്റെ വ്യക്തി ജീവിതവും പൊതുപ്രവര്‍ത്തനവും തുറന്ന പുസ്തകമാണ്. കഴിഞ്ഞ 35 വര്‍ഷമായി ചെങ്ങന്നൂരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ എനിക്ക് ചാരുതാര്‍ത്ഥ്യമുണ്ട്. നിരവധി ഘട്ടങ്ങളില്‍ വെത്യസ്ഥ തലങ്ങളില്‍ നിന്നുകൊണ്ട് ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഇനിയും കൂടുതല്‍ ഉത്തരവാദിത്വത്തോട് കടമകള്‍ നിര്‍വ്വഹിക്കുമെന്നും ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയാകാന്‍ തനിക്കൊരവസരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."