കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
കോഴിക്കോട്: കേരള അര്‍ബന്‍ റൂറല്‍ ഡവ. ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതായി കെ.മൊയ്തീന്‍കോയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചെയര്‍മാന്‍ പദവിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കേരള അര്‍ബന്‍ റൂറല്‍ ഡവ. ഫിനാന്‍സ് കോര്‍പ്പറേഷന്റെ ലാഭം 55 ലക്ഷത്തില്‍ നിന്ന് 475 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
പുതിയ ജനകീയ പദ്ധതി ആവിഷ്‌കരിച്ച കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കി അവയുടെ സാമ്പത്തിക അിത്തറ വിപുലീകരിച്ചു. നഗരസഭകളിലെ കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍ക്ക് വീട് നിര്‍മിക്കാന്‍ പലിശ രഹിത വായ്പ നല്‍കുന്നതിന് പദ്ധതി നടപ്പാക്കുവാന്‍ നടപടി സ്വീകരിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതുകൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി ഇപ്പോള്‍ നടപ്പിലാക്കി വരുന്നുണ്ട്.
കെ.യു.ആര്‍.ഡി.എഫ്.സി ചരിത്രത്തില്‍ ഇത്രയധികം നേട്ടം ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."