ട്രാഫിക് നിയമം കര്‍ശനമാക്കി അധികൃതര്‍; നിരവധി പേര്‍ക്കു പിഴചുമത്തി
ജിദ്ദ: ട്രാഫിക് നിയമം കര്‍ശനമാക്കിയതോടെ സഊദിയില്‍ നിരവധി പേര്‍ക്കു പിഴകിട്ടിത്തുടങ്ങി. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്ന ഓട്ടോമാറ്റിക് സംവിധാനം പലയിടത്തും പ്രവര്ത്തിച്ചുതുടങ്ങിയതോടെയാണിത്.
റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ മേഖലകളിലെല്ലാം പുതിയ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിന് മുഴുവന്‍ ട്രാഫിക് പട്രോളിംഗ് യൂനിറ്റുകളിലും മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചു.
ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കലും കാമറകള്‍ വഴി നിരീക്ഷിച്ച് കണ്ടെത്തി നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ്.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ബ്ലാക്ക് പോയിന്റ് രീതിയും നടപ്പാക്കി. ഇതുപ്രകാരം നിശ്ചിത പോയിന്റ് മറികടക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."