സഊദി- യു.എ.ഇ റെയില്‍പ്പാത 2021 ല്‍ പൂര്‍ത്തിയാകും
ജിദ്ദ: വന്‍കിട പദ്ധതികളുമായി ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും. യുഎഇയെയും സഊദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയാണ് ഇതില്‍ പ്രധാനം. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുന്ന പദ്ധതിയാണിത്.
നേരത്തെ സമാനമായ പല ആലോചനകളും നടന്നിരുന്നെങ്കിലും എല്ലാം വഴിക്കുവച്ച് നിലയ്ക്കുകയായിരുന്നു. പാതി വഴിയില്‍ ചര്‍ച്ച നിലച്ച പല പദ്ധതികളും ഗള്‍ഫ് രാജ്യങ്ങള്‍ പൊടിതട്ടിയെടുക്കുയാണ്.
ഇതില്‍ പ്രധാനമാണ് ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാത.
അതേ സമയം യുഎഇയില്‍ നിന്ന് സഊദി അറേബ്യയിലേക്കുള്ള റെയില്‍പാത സംബന്ധിച്ച് ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് തന്നെയാണ് വിശദീകരിച്ചത്.
പദ്ധതി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെടുക്കും. 2021 ഡിസംബറിലാണ് പദ്ധതി പൂര്‍ത്തിയാകുക. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍പാത വന്നാല്‍ ഗള്‍ഫ് മേഖലയുടെ മുഖച്ഛായ തന്നെ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."