മ്യൂസിക്കിലും ഹിറ്റായി ആപ്പിള്‍
ഫോണുകളില്‍ സ്മാര്‍ട്ടായ ആപ്പിള്‍, മ്യൂസിക്കിലും സ്മാര്‍ട്ടായി. ആപ്പിളിന്റെ സ്ട്രീമിങ് മ്യൂസികിന് 38 മില്യണ്‍ ഉപഭോക്താക്കളുണ്ട് ഇപ്പോള്‍. ഫെബ്രുവരിയില്‍ ഇത് 36 മില്യണ്‍ ആയിരുന്നു. ആമസോണ്‍, ആല്‍ഫബേറ്റ്സ് ഗൂഗിള്‍ എന്നിവര്‍ ആപ്പിള്‍ മ്യൂസിക്കിന്റെ വരിക്കാരാണ്. 2017 അവസാനത്തോടെ 71 മില്യണ്‍ വരിക്കാരുടെ എണ്ണത്തില്‍ ആപ്പിളും ഉള്‍പ്പെടും.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സബ്സ്ക്രൈബര്‍ നമ്പര്‍ നല്‍കിയെന്ന് ആപ്പിളിന്റെ ഇന്റര്‍നെറ്റ് സോഫ്റ്റ് വെയര്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ എഡിക്യൂ പറഞ്ഞു.
ആപ്പിള്‍ മ്യൂസിക്കില്‍ ആമസോണ്‍ മ്യൂസിക് അണ്‍ലിമിറ്റഡിന് 16 മില്യണ്‍ വരിക്കാരുണ്ടെന്നും പാണ്ഡോറ മിഡിയക്ക് ആകെ 5.48 മില്യണ്‍ വരിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ പണമടച്ചിട്ടുള്ള വരിക്കാരുടെ എണ്ണം പുറത്തിറക്കിയിട്ടില്ല.
ഉപഭോക്താക്കള്‍ക്കായി മറ്റു കമ്പനികള്‍ സൗജന്യമായ പരസ്യധിഷ്ഠിതമായ പതിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ആപ്പിള്‍ മ്യൂസിക് പരസ്യാധിഷ്ഠിത പതിപ്പ് നല്‍കുന്നില്ല. പകരം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മൂന്ന് മാസത്തെ സൗജന്യ ട്രയല്‍ നല്‍കുന്നുണ്ട്. ട്രയല്‍ പിരീഡില്‍ ആപ്പളിന് 8.5 മില്യണ്‍ ഉപഭോക്താക്കളുണ്ടെന്ന് എഡിക്യൂ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."