HOME
DETAILS

തൊഗാഡിയക്ക് സ്വത്തില്ലെന്നതിന് തെളിവുകള്‍ ഹാജരാക്കണമെന്ന് പൊലിസിനോട് കോടതി

  
backup
March 14 2018 | 01:03 AM

%e0%b4%a4%e0%b5%8a%e0%b4%97%e0%b4%be%e0%b4%a1%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86


കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് സ്വന്തമായി സ്വത്തില്ലെങ്കില്‍ അതിന് തെളിവ് ഹാജരാക്കണമെന്ന് പൊലിസിനോട് കോടതി. മതവിദ്വേഷപ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീണ്‍ തൊഗാഡിയയുടെ പേരില്‍ യാതൊരു സ്വത്തും ഇല്ലെന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്നാണ് യാതൊരു സ്വത്തും ഇല്ലെന്ന് പറഞ്ഞാല്‍ പോരെന്നും അതിന് തെളിവായി രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പൊലിസിന് നോട്ടിസ് അയച്ചത് .
തൊഗാഡിയ താമസിക്കുന്ന ഗുജറാത്തിലെ സോളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സ്വത്ത് ഇല്ലെന്നതിന് തെളിവായി അവിടുത്തെ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രമടക്കം ഹാജരാക്കണം. അതോടൊപ്പം തൊഗാഡിയയുടെ മക്കളുടെയും മറ്റു അടുത്ത ബന്ധുക്കളുടെയും സ്വത്തു വിവരങ്ങളുടെ രേഖകളും ഹാജരാക്കണം. കാഞ്ഞങ്ങാട്ടെ മതവിദ്വേഷ പ്രസംഗത്തില്‍ തൊഗാഡിയക്കെതിരേ കേസെടുത്ത ഹോസ്ദുര്‍ഗ് പൊലിസ് കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
തൊഗാഡിയയെ കണ്ടെത്താനായില്ലെന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും കാണിച്ചു പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പിന്നീടാണ് സ്വത്ത് കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഗുജറാത്തിലേക്കു പോയിരുന്നു. ഗുജറാത്തിലെ സോളത്തുള്ള തൊഗാഡിയ താമസിക്കുന്ന ബംഗ്ലാവ ് മകന്റെ പേരിലാണെന്നും അദ്ദേഹത്തിന്റെ പേരില്‍ സ്വത്തുക്കള്‍ ഇല്ലെന്നും കണ്ടെത്തിയെന്ന് പൊലിസ് പിന്നീട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോടതിയുടെ ഈ നോട്ടിസിന്റെ അടിസ്ഥാനത്തില്‍ പൊലിസ് വീണ്ടും ഗുജറാത്തിലേക്കു പോകേണ്ടി വരും. 2011 ഏപ്രില്‍ 30 ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  33 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago