HOME
DETAILS
MAL
ആലഞ്ചേരിയുടെ അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കും
backup
March 14 2018 | 01:03 AM
കൊച്ചി: എറണാകുളം - അങ്കമാലി രൂപതയിലെ ഭൂമിയിടപാടില്‍ കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരേ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ നല്കിയ അപ്പീല്‍ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ഇന്നലെ ഹരജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഹരജിക്കാര്‍ തന്നെയാണ് കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റണമെന്ന് അപേക്ഷിച്ചത്. ഹരജിക്കാര്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ നിന്ന് സീനിയര്‍ അഭിഭാഷകന് ഹാജരാകുമെന്ന് സൂചനയുണ്ട്. സഭയുടെ ഭൂമി വിവാദത്തില്‍ പൊലിസിന് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ ഹരജിയില്‍ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് ആറിലെ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് കര്‍ദിനാള്‍ ഉള്‍പ്പെടെ അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."