HOME
DETAILS
MAL
ജേക്കബ് തോമസിന്റെ പരാതി: കോടതിയലക്ഷ്യമെന്ന് ഹരജി
backup
March 14 2018 | 01:03 AM
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്നും ഇതിനെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.എച്ച് മന്‍സൂര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്കി. തനിക്കെതിരേ വിധി പറഞ്ഞതിന്റെ പേരില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാണ്. അപേക്ഷ തുടര്‍നടപടിക്കായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ സമര്‍പ്പിക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."