ന്യൂട്ടന്റെ കഥ
ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അതുല്യ പ്രതിഭ ഐസക് ന്യൂട്ടന്‍
അന്തരിച്ചിട്ട് മാര്‍ച്ച് 20ന് 291 വര്‍ഷം പിന്നിടുന്നു
ജോസ് ചന്ദനപ്പള്ളി
“ Nature and nature’s laws lay hid in night; God said:”Let Newton be!’’and all was light!’ (പ്രകൃതിയും പ്രകൃതി നിയമങ്ങളും ഇരുളില്‍ മുങ്ങിക്കിടന്നിരുന്നു; ദൈവം അരുള്‍ ചെയ്തു, ന്യൂട്ടന്‍ ഉണ്ടാകട്ടെ; അപ്പോള്‍ എല്ലാം പ്രകാശപൂര്‍ണമായി) ഇംഗ്ലണ്ടിലെ ആസ്ഥാനകവി ആയിരുന്ന അലക്‌സാണ്ടര്‍ പോപ്പ്, ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അതുല്യപ്രതിഭായിരുന്ന ഐസക് ന്യൂട്ടന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ച് എഴുതിയ കവിതയിലെ വരികളാണിത്. ഇരുട്ടില്‍ മറഞ്ഞുകിടന്നിരുന്ന അനേകം ശാസ്ത്രസത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും 'പ്രകാശം' എന്ന പ്രതിഭാസത്തെ ആഴത്തില്‍ പഠിക്കുകയും പ്രകാശഭൗതികത്തിന് അസ്ഥിവാരം ഇടുകയും ചെയ്തതും ന്യൂട്ടനാണ്.
ജനനം, ബാല്യം
1642ലെ ക്രിസ്മസ് ദിനത്തില്‍ ഇംഗ്ലണ്ടില്‍ ജനിച്ചു. ഐസക്കിന്റെ ജനനത്തിന് മൂന്നുമാസം മുന്‍പുതന്നെ പിതാവ് മരിച്ചു. രണ്ടു വയസായപ്പോള്‍ അമ്മ പുനര്‍വിവാഹം ചെയ്തു. നോത്ത് വിതാമിലേക്ക് താമസം മാറി. പിന്നീട് മുത്തശ്ശി അയസ് കോഫിന്റെ ലിങ്കണ്‍ ഷെയറിലുള്ള വുള്‍സ് തോപ്പ് മാനറിലുള്ള കര്‍ഷകഗൃഹത്തിലാണ് ഐസക്ക് ജീവിച്ചത്.
എട്ടാം വയസിലാണ് സ്‌കൂളില്‍ പോകുന്നത്. 12 വയസായപ്പോള്‍ ഗ്രാന്‍ഥാമിലെ കിങ്‌സ് സ്‌കൂളില്‍ പ്രവേശനം നേടി. പഠനസമയത്തിനിടെ കാറ്റാടികള്‍, പട്ടങ്ങള്‍, സണ്‍ഡയല്‍, വാട്ടര്‍ക്ലോക്ക് തുടങ്ങി പലതരം യന്ത്രങ്ങള്‍ ഉണ്ടാക്കി മിടുക്ക് കാണിച്ചു. മുത്തശ്ശിയുടെ മരണശേഷം 'ക്ലാര്‍ക്ക് ' എന്നുപേരുള്ള (ക്ലാര്‍ക്കിന്റെ ഭാര്യ ന്യൂട്ടന്റെ അമ്മയുടെ സ്‌നേഹിതയായിരുന്നു) ഒരു വൈദ്യന്റെ കൂടെയായിരുന്നു താമസം.
16-ാം വയസില്‍ കൃഷിപ്പാടത്തേക്കിറങ്ങി. കിങ്‌സ് സ്‌കൂളിലെ ന്യൂട്ടന്റെ മാസ്റ്ററായിരുന്ന ഹെന്റി സ്റ്റോക്ക്‌സിന്റെ പ്രേരണയാലും ന്യൂട്ടണിലുള്ള അസാധാരണത്വം ദര്‍ശിച്ച അമ്മാവന്റെ നിര്‍ബന്ധത്താലും ന്യൂട്ടനെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠനത്തിനയച്ചു.
അതുല്യ പ്രതിഭ
ട്രിനിറ്റി കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രകാശത്തെക്കുറിച്ച് കെപ്ലര്‍ എഴുതിയ പുസ്തകങ്ങള്‍ ന്യൂട്ടണ്‍ വായിക്കുന്നത്. ഡെസ്‌കാര്‍ട്ടസിന്റെ 'ജോമട്രി' ആണ് ന്യൂട്ടനെ മൗലികമായ ചിന്തയിലേക്ക് നയിച്ചത്. 1655ലാണ് ബൈനോമിയല്‍ തിയറം (ദ്വിപദ ഗണിതസിദ്ധാന്തം) കണ്ടെത്തിയതും ചരാങ്കസംഖ്യാഗണിതം (കാല്‍ക്കുലസ്) എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും. ദിപദ ഗണിതസിദ്ധാന്തം ഉപയോഗിച്ച് ചരിഞ്ഞ വസ്തുക്കളുടെ വിസ്തീര്‍ണവും ഖരവസ്തുക്കളുടെ വ്യാപ്തവും കണക്കാക്കാനാകും. 23-ാം വയസില്‍ അദ്ദേഹം ആവിഷ്‌കരിച്ച ഗണിതസിദ്ധാന്തങ്ങള്‍ കേംബ്രിഡ്ജ് കോളജിലെ പ്രൊഫസര്‍മാരെ വരെ അത്ഭുതപ്പെടുത്തി.
1665ല്‍ പ്ലേഗ് പരന്നതിനാല്‍ കോളജുകള്‍ പൂട്ടി. വീണ്ടും ലിങ്കണ്‍ ഷെയറിലെ അമ്മയുടെ കൃഷിയിടത്തിലേക്കു തിരിച്ചുപോകേണ്ടിവന്നു. അവിടെവച്ചാണ് ആപ്പിള്‍ വീഴുന്നതിന്റെ പിന്നിലെ രഹസ്യത്തെപ്പറ്റി ന്യൂട്ടന്‍ ചിന്തിച്ചതും ന്യൂട്ടന്‍ എന്ന പ്രതിഭയുടെ ഉയര്‍ച്ചയ്ക്കും ലോകം സാക്ഷിയായത്. ആപ്പിള്‍ താഴേക്ക് വീഴുന്നത് എന്തുകൊണ്ടാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ കണ്ടെത്തലില്‍ കൊണ്ടെത്തിച്ചത്. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം തെളിയിച്ചു.
വെറും ബാലന്‍
വിചിത്ര സ്വഭാവക്കാരനും അഹങ്കാരിയും എന്നു പലരും കരുതിയ ന്യൂട്ടന്‍ ഏറെ വിനയാന്വിതനായിരുന്നു.
മഹത്തായ തന്റെ കണ്ടുപിടിത്തങ്ങളെ ഒരാള്‍ പ്രകീര്‍ത്തിച്ചപ്പോള്‍ ന്യൂട്ടന്‍ പ്രതികരിച്ചത് ഇങ്ങനെയാണ് ''ഞാന്‍ എന്തു ചെയ്തിട്ടുണ്ട് ? കടല്‍ തീരത്തു കളിച്ചുകൊണ്ടിരിക്കുന്ന ഒരു ബാലന്‍ മാത്രമാണ് ഞാന്‍. ഒരു കൊച്ചുകുട്ടി കടല്‍ക്കരയിരിലിരുന്നു മിനുസമുള്ള കല്ലും ഭംഗിയുള്ള ചില മുത്തുച്ചിപ്പികളും ശംഖുകളും പെറുക്കിയെടുത്തു. എന്നാല്‍ അസംഖ്യം വിലയേറിയ രത്‌നക്കല്ലുകള്‍ ഇനിയും പെറുക്കിയെടുക്കപ്പെടാനായി കാത്തുകിടക്കുന്നു'.
ഏഴു നിറങ്ങളുടെ കൂട്ട്
നിറങ്ങളെക്കുറിച്ച് ബോയല്‍ എഴുതിയ പുസ്തകങ്ങളും കെപ്ലറുടെ ലേഖനങ്ങളും ന്യൂട്ടനെ ഏറെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോള്‍ പ്രിസം നിറം ഉല്‍പാദിപ്പിക്കുന്നതായുള്ള ബോയലിന്റെ കണ്ടെത്തല്‍ ന്യൂട്ടന്‍ നിരസിച്ചു. പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്നു തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തില്‍ നിന്നുത്ഭവിക്കുന്ന നിറങ്ങളെ കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശം തന്നെ സൃഷ്ടിച്ച് പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങള്‍ ന്യൂട്ടനെ വിഖ്യാതനാക്കി.
1668ല്‍ ആദ്യത്തെ ജൃമരശേരമഹ ഞലളഹലരശേിഴ ഠലഹലരെീുല(പ്രതിഫലന ടെലസ്‌കോപ്പ്) നിര്‍മിച്ചു.
പ്രഭാഷണവും എഴുത്തും
1672 മുതല്‍ റോയല്‍ സൊസൈറ്റിയില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട് ന്യൂട്ടന്‍. 1703 മുതല്‍ ഏറെക്കാലം സൊസൈറ്റിയുടെ അധ്യക്ഷ പദവും അലങ്കരിച്ചിട്ടുണ്ട്. 1670 മുതല്‍ 76 വരെ സൊസൈറ്റിക്ക് അയച്ചുകൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും സംഗ്രഹമാണ് 'ഛുശേര'െ (ഓപ്റ്റിക്‌സ്) എന്ന പേരില്‍ 1704 പ്രസിദ്ധീകരിച്ച പുസ്തകം.
പ്രിന്‍സിപ്പിയ മാത്തമറ്റിക്ക ശാസ്ത്രത്തിലെ ഒരപൂര്‍വ ക്ലാസിക് ഗ്രന്ഥമാണിത്. 1687ല്‍ പ്രസിദ്ധീകരിച്ച ജവശഹീീെുവശമല ിമൗേൃമഹശ െജൃശിരശുശമ ങമവേലാമശേരമ (ഫിലോസോഫിയ നാച്ചുറാലിസ് പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക ) എന്ന പേരുള്ള ന്യൂട്ടന്റെ ബൃഹത്ഗ്രന്ഥത്തെ 'പ്രകൃതിയുടെ ഗണിതശാസ്ത്രനിയമങ്ങള്‍' എന്നു വിളിക്കാം.
ഭരണനിര്‍വഹണം പങ്കാളിയാകുന്നു
ബഹുമുഖപ്രതിഭ,ഭൗതികശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ജോതിശാസ്ത്രജ്ഞന്‍, ആല്‍കെമിസ്റ്റ് എന്നീ നിലകളില്‍ മാത്രമല്ല പാര്‍ലമെന്റ് അംഗമെന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1688ല്‍ ഇംഗ്ലണ്ടില്‍ നടന്ന മഹത്തായ വിപ്ലവ (ഏഹീൃശീൗ െഞല്ീഹൗശേീി) ത്തില്‍ വില്യം കകക, മേരി കക ദമ്പതികളെ പിന്തുണച്ചതും തുടര്‍ന്ന വില്യം ഭരണത്തിലെത്തിയതും ന്യൂട്ടന്റെ സ്വാധീനശക്തി വര്‍ധിക്കാനും ഭരണരംഗത്ത് എത്താനും സഹായിച്ചു.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇംഗ്ലണ്ടിനെ അലട്ടിക്കൊണ്ടിരുന്ന കള്ളനാണയങ്ങളെ തുരത്താനുള്ള ദൗത്യം ന്യൂട്ടനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏല്‍പ്പിക്കുകയും കുറ്റാന്വേഷകരെ കണ്ടുപിടിച്ച് കള്ള നാണയക്കേസുകള്‍ തെളിയിക്കാനും ന്യൂട്ടനു കഴിഞ്ഞു. 1700ല്‍ പരമോന്നത സ്ഥാനമായ മാസ്റ്റര്‍ ഓഫ് ദി മിന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും മരണം വരെ ആ തസ്തികയില്‍ തുടരുകയും ചെയ്തു. 2005ല്‍ റോയല്‍ സൊസൈറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിച്ച ശാസ്ത്ര പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടനാണ്.
ശ്രദ്ധേയമായ കണ്ടെത്തലുകള്‍
- പ്രകാശത്തിന്റെ സ്വഭാവത്തെ വ്യാഖ്യാനിക്കാനായി കണിക സിദ്ധാന്തം (രീൃുൗരൌഹമൃ വേലീൃ്യ) ആവിഷ്‌കരിച്ചു.
- ഗലീലിയോയുടെ ദുരദര്‍ശിനി പരിഷ്‌കരിച്ച് പ്രതിഫലന ടെലസ്‌കോപ്പ് നിര്‍മിച്ചു.
- സൂര്യന്റെ ശ്വേത പ്രകാശം യഥാര്‍ഥത്തില്‍ ഏഴു നിറങ്ങളുടെ കൂട്ടാണെന്ന് സ്ഥാപിച്ചു.
- ഭൂമി, ചന്ദ്രന്‍ തുടങ്ങി പ്രപഞ്ച ഗോളങ്ങളുടെ ചലനങ്ങള്‍ വിശദീകരിച്ചു.
- ചലനത്തെപ്പറ്റിയുള്ള മൂന്നു നിയമങ്ങള്‍ (ഘമം ീള ങീശേീി) ആവിഷ്‌കരിച്ചു.
- ഗുരുത്വാകര്‍ഷണം (ഏൃമ്ശമേശേീി) എന്ന ബലത്തെക്കുറിച്ച് സമഗ്രമായ അറിവ് ശാസ്ത്രലോകത്തിന് നല്‍കി.
- കറന്‍സി നോട്ടുകളിലെ ജലരേഖ, നല്ല നാണയം തിരിച്ചറിയാനുള്ള'അരുമ്പ് ' എന്ന പരിഷ്‌കരണം കൊണ്ടുവന്നു.
ഇത്തിരി ശക്തി, ഒത്തിരി ജോലി
അഞ്ചാം ക്ലാസ് അടിസ്ഥാനശാസ്ത്രത്തിലെ
പാഠഭാഗങ്ങളുടെ രത്‌നച്ചുരുക്കം.
വാഹിദ പട്ടുവം
മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്രവൃത്തി എളുപ്പമാക്കുന്നതിനായി ഉപയോഗിക്കുന്ന ലഘുയന്ത്രങ്ങളെക്കുറിച്ചാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.
പ്രധാന ആശയങ്ങള്‍
- ജോലി എളുപ്പമാക്കാന്‍ സഹായിക്കുന്ന ചെറു ഉപകരണങ്ങളെ ലഘുയന്ത്രങ്ങള്‍ എന്നു പറയുന്നു.
- ബലപ്രയോഗത്തിന്റെ ദിശമാറ്റി പ്രവൃത്തി എളുപ്പമാക്കാം.
- ലഘുയന്ത്രത്തിന്റെ ചലനത്തിന് ആധാരമായി വര്‍ത്തിക്കുന്ന ബിന്ദുവാണ് ധാരം-(Fulcrum)
- ലഘുയന്ത്രത്തില്‍ പ്രയോഗിക്കുന്ന ബലമാണ് യത്‌നം (Effort)
- ലഘുയന്ത്രം ഉപയോഗിച്ച് നേരിടുന്ന ബലത്തെ അഥവാ തള്ളിനീക്കുകയോ ഉയര്‍ത്തുകയോ ചെയ്യുന്ന ഭാരത്തെ രോധം (Resistance) എന്നു പറയുന്നു.
- ലഘുയന്ത്രങ്ങളില്‍ യത്‌നത്തിന്റെ സ്ഥാനം മാറ്റി ക്രമീകരിച്ച് പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കാം.
- ചെറിയ ലഘുയന്ത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുണ്ടാക്കുന്ന ചില ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ് നെയില്‍ കട്ടര്‍, സൈക്കിള്‍, തയ്യല്‍ മെഷീന്‍.
- ചരിവുതലം എന്ന ലഘുയന്ത്രത്തിന്റെ തത്വമാണ് റാമ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
അറിവിന്റെ ജാലകങ്ങള്‍
ചുറ്റുപാടുമുള്ള ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന വാതിലുകളായ ഇന്ദ്രിയങ്ങളുടെ പ്രാധാന്യം, ധര്‍മം, സംരക്ഷണം എന്നിവയെക്കുറിച്ചാണ് ഈ അധ്യായം .
പ്രധാനാശയങ്ങള്‍
- കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിവ ജ്ഞാനേന്ദ്രിയങ്ങളാണ്.
- ചില ജന്തുക്കള്‍ക്ക് മനുഷ്യനേക്കാള്‍ മികച്ച ഇന്ദ്രിയശേഷിയുണ്ട്.
- കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശം എന്നീ ഇന്ദ്രിയാനുഭവങ്ങള്‍ തരുന്നത് ജ്ഞാനേന്ദ്രിയങ്ങളാണ്.
- കാഴ്ചക്കുറവുള്ളവരെ സഹായിക്കുന്ന സംവിധാനങ്ങളാണ് വൈറ്റ് കെയിന്‍, ബ്രെയില്‍ ലിപി, ടാക്‌റ്റൈല്‍ വാച്ച്, ടോക്കിങ് വാച്ച് എന്നിവ.
- കാഴ്ചയുള്ള വ്യക്തിയുടെ നേത്രഭാഗങ്ങള്‍ മരണശേഷം മറ്റൊരാള്‍ക്ക് നല്‍കുന്നതാണ് നേത്രദാനം.
- കേള്‍വിയില്ലാത്ത ആളുകള്‍ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ശ്രവണ സഹായികള്‍.
- ആഹാരത്തിലെ ഉപ്പ്, പുളി, മധുരം, കയ്പ് എന്നിവ അറിയുന്നത് നാവിലെ രസമുകുളങ്ങളുടെ സഹായത്താലാണ്.
- സ്പര്‍ശനശക്തി ശരീരത്തിലെ എല്ലാ ഭാഗത്തും ഒരുപോലെയല്ല.
അകറ്റിനിര്‍ത്താം രോഗങ്ങളെ
പകര്‍ച്ചവ്യാധികള്‍, രോഗകാരികള്‍, രോഗം പരത്തുന്ന ജീവികള്‍, വ്യക്തിത്വശുചിത്വം, സാമൂഹിക ശുചിത്വം, രോഗപ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ ആശയങ്ങളാണ് ഈ പാഠഭാഗത്തില്‍.
പ്രധാനാശയങ്ങള്‍
=വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളില്‍ ചിലതിന്റെ പ്രവര്‍ത്തനമാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇവ രോഗമുള്ള ആളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് രോഗം പകരുന്നത്.
=ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് പകര്‍ച്ചവ്യാധികള്‍.
=ജലദോഷം,ചെങ്കണ്ണ്, കോളറ, ടൈഫോയ്ഡ്, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മന്ത്, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ നാട്ടില്‍ കണ്ടുവരുന്ന പകര്‍ച്ചവ്യാധികളാണ്.
=ജൈവാവശിഷ്ടങ്ങളെല്ലാം ജീര്‍ണിച്ച് മണ്ണില്‍ ചേരുന്നത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും പ്രവര്‍ത്തന ഫലമായാണ്.
=രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന് കൃത്രിമമായി കഴിവ് നേടിക്കൊടുക്കുന്ന രീതി ഇന്ന് സര്‍വസാധാരണമാണ്.
=ഇതിനായി പ്രതിരോധ കുത്തിവയ്പുകള്‍ ഉപയോഗിച്ചുവരുന്നു.
ബഹിരാകാശം
വിസ്മയങ്ങളുടെ ലോകം
ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളെക്കുറിച്ചാണ് ഈ പാഠഭാഗം.
പ്രധാന ആശയങ്ങള്‍
- ഭൂമി ഒരു വലിയ ഗോളമാണ്.
- ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള വിശാലമായ ശൂന്യപ്രദേശമാണ് ബഹിരാകാശം.
- ബഹിരാകാശത്തിലൂടെയാണ് ഭൂമി സൂര്യനെ ചുറ്റുന്നത്.
- നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ബഹിരാകാശ ഗോളങ്ങളാണ്.
- ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം ചന്ദ്രനാണ്.
- ആദ്യ ബഹിരാകാശ സഞ്ചാരിയാണ് യൂറി ഗഗാറിന്‍.
- വിവിധ ആവശ്യങ്ങള്‍ക്ക് മനുഷ്യര്‍ ബഹിരാകാശത്തേക്ക് അയക്കുന്ന ഉപകരണങ്ങളടങ്ങിയ പേടകങ്ങളാണ് കൃത്രിമോപഗ്രഹങ്ങള്‍.
- 1957 ഒക്‌ടോബര്‍ നാലിന് സോവിയറ്റ് യൂനിയന്‍ വിക്ഷേപിച്ച സ്പുട്‌നിക്ക് 1 ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം
- ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയാണ്. കല്‍പനാ ചൗള, സുനിതാ വില്യംസ് എന്നീ ഇന്ത്യന്‍ വംശജരും ബഹിരാകാശത്ത് പോയിട്ടുണ്ട്.
- മനുഷ്യന്‍ ഇന്നുവരെ കാലുകുത്തിയ ഏക അന്യഗോളം ചന്ദ്രനാണ്.
- മനുഷ്യന്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതിന്റെ വാര്‍ഷിക ദിനമായ ജൂലായ് 21 ചാന്ദ്രദിനമായി ആചരിക്കുന്നു.
- ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (കടഞഛ) നേതൃത്വത്തിലാണ് ഇന്ത്യയുടെ ബഹിരാകാശ പരിപാടികള്‍ നടപ്പാക്കുന്നത്.
- നമ്മുടെ ബഹിരാകാശ പദ്ധതികള്‍ക്കു തുടക്കമിട്ട വിക്രം സാരാഭായ് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.
- വാര്‍ത്താവിനിമയത്തിന് നാം ആശ്രയിക്കുന്ന ഉപകരണങ്ങളാണ് ഇന്‍സാറ്റുകള്‍.
- ഭൂവിഭവ പഠനം, കാലാവസ്ഥാപഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ് ഐ.ആര്‍.എസ് ഉപഗ്രഹങ്ങള്‍.
ജന്തു വിശേഷങ്ങള്‍
നമുക്കു ചുറ്റുമുള്ള ജീവികളുടെ സവിശേഷതകളും കൗതുകങ്ങളായ വിവരങ്ങളുമാണ് ഈ അധ്യായത്തില്‍ പഠിക്കാനുള്ളത്.
പ്രധാന ആശയങ്ങള്‍
- ജീവികള്‍ ആഹാരത്തിന്റെ കാര്യത്തിലും ആകൃതി, വലിപ്പം, വാസസ്ഥലം എന്നിവയിലും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു.
- പലതരം പക്ഷികളുടെയും അടയിരിപ്പുകാലം വ്യത്യസ്തമാണ്.
- കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്നവയാണ് ഉഭയജീവികള്‍.
- ലാര്‍വാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി മാതൃജീവിയോട് സാദൃശ്യമുള്ള രൂപങ്ങളായി മാറുന്നതാണ് രൂപാന്തരണം.
- കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികളാണ് സസ്തനികള്‍.
- പറക്കുന്ന സസ്തനിയാണ് വവ്വാല്‍. മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപ്പസ്.
- കടലിലെ മഴക്കാടുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന പവിഴപ്പുറ്റുകള്‍ കടനിലടിയില്‍ പൂന്തോട്ടങ്ങളെപ്പോലെ കാണുന്ന ജീവി വര്‍ഗമാണ്.
- മനുഷ്യന്റെ പല പ്രവര്‍ത്തനങ്ങളും ജന്തുക്കളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നു.
ഉപകരണങ്ങളും ഉപയോഗങ്ങളും
എല്ലാ ക്ലാസുകളിലേയും പരീക്ഷയ്ക്ക് ഇവ ചോദിച്ചേക്കാം
ശുഹൈബ തേക്കില്‍
1. പൈരോമീറ്റര്‍ - ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവ് രേഖപ്പെടുത്താന്‍.
2. മാനോമീറ്റര്‍ - വാതകമര്‍ദം അളക്കാന്‍
3. ടെലിസ്‌കോപ്പ് - ദൂരെയുള്ള വസ്തുക്കളെ അടുത്തു നിരീക്ഷിക്കാന്‍.
4. ഡൈനാമോ - യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കാന്‍.
5. ഹൈഡ്രോമീറ്റര്‍ - ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാന്‍.
6. സ്പീഡോമീറ്റര്‍ - വാഹനങ്ങളുടെ വേഗത അളക്കാന്‍.
7. സ്‌പെക്ട്രോമീറ്റര്‍ - നിറങ്ങളെ തരംഗദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് മനസിലാക്കാന്‍.
8. ഹൈഡ്രോഫോണ്‍ - ജലത്തിനടിയിലെ
ശബ്ദം രേഖപ്പെടുത്താന്‍.
9. സ്റ്റീരിയോസ്‌കോപ്പ് - രണ്ട് കോണുകളില്‍ വച്ച് രണ്ടു കാമറകള്‍ എടുക്കുന്ന ചിത്രം.
10. ലാക്ടോമീറ്റര്‍ -പാലിന്റെ ആപേക്ഷിതസാന്ദ്രത അളക്കാന്‍.
11. വോള്‍ട്ട് മീറ്റര്‍ - പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കാന്‍.
12. ട്യൂണര്‍ - റേഡിയോയിലും ടി.വി യിലും പ്രത്യേക ചാനല്‍ തിരഞ്ഞെടുക്കുന്നതിന്.
14. റിയോസ്റ്റ ാറ്റ് - ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ മാറ്റം വരുത്താന്‍.
15. ബാരോഗ്രാഫ് - മര്‍ദവ്യത്യാസം രേഖപ്പെടുത്താന്‍.
16. പെരിസ്‌കോപ്പ് - അന്തര്‍വാഹിനിയിലിരുന്ന് ജലോപരിതല വസ്തുക്കളെ നിരീക്ഷിക്കാന്‍.
17. തിയോഡോലൈറ്റ് - തിരശ്ചീനവും ലംബവുമായ പ്രതലങ്ങളിലെ കോണുകള്‍ അളക്കാന്‍.
18. ബൈനോക്കുലര്‍ - ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണാന്‍.
19. ലൗഡ് സ്പീക്കര്‍ - ഓഡിയോ ഫ്രീക്വന്‍സി സിഗ്നലുകളെ ശബ്ദമാക്കി മാറ്റാന്‍.
20. എപ്പിഡയോസ്‌ക്കോപ്പ് -ഫിലിമിലുള്ള പ്രതിബിംബങ്ങളെ സ്‌ക്രീനില്‍ വലുതാക്കി കാണാന്‍.
21- ഗൈരോസ്‌കോപ്പ് - വിമാനത്തിലെയും കപ്പലിലെയും ദിശ നിര്‍ണയിക്കാന്‍.
22. റഡാര്‍ - റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും നിര്‍ണയിക്കാന്‍.
23. ബാരോമീറ്റര്‍ - അന്തരീക്ഷം അളക്കാന്‍.
24. തെര്‍മോമീറ്റര്‍- ഊഷ്മാവ് അളക്കാന്‍.
25. ഓഡിയോമീറ്റര്‍-ശബ്ദത്തിന്റെ ശക്തി അളക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."