ബാഴ്സയും ബയേണും ഇന്നിറങ്ങും
ലണ്ടന്‍: ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ രണ്ടാം പാദ മത്സരത്തില്‍ ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും ഇന്നിറങ്ങും. ബയേണ്‍ മ്യൂണിക്കും ടര്‍ക്കിഷ് ക്ലബായ ബെസ്കിറ്റാസും തമ്മിലാണ് ആദ്യ മത്സരം. ഇരുടീമുകളുടെയും ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ബെസ്കിറ്റാസ് പരാജയപ്പെട്ടിരുന്നു.
റോബര്‍ട്ട് ലെവന്‍ഡോസ്കി, തോമസ് മുള്ളര്‍ എന്നിവര്‍ രണ്ടു വീതവും കിങ്ങ്സ്ലി കൊമാന് ഒരു ഗോളുമാണ് ആദ്യ മത്സരത്തില്‍ ബയേണിനായി നേടിയത്. ഈ മത്സരത്തില്‍ ബയേണ്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച സ്ഥിതിയാണ്. ബയേണിനെതിരേ അഞ്ചിലധികം ഗോളുകള്‍ക്കെങ്കിലും വിജയിച്ചാല്‍ മാത്രമേ ബെസ്കിറ്റാസിന്റെ സാധ്യത നിനനില്ക്കുയുള്ളു. മികച്ച ഫോമിലുള്ള ബയേണിനെ തോല്പിക്കാന് ബെസ്കിറ്റാസിന് അത്ഭുതങ്ങള്‍ കാട്ടേണ്ടി വരും.
രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുന്ന ബാഴ്സലോണയും ചെല്‍സിയും തമ്മിലുള്ള മത്സരം ആവേശം നിറക്കുന്നതായിരിക്കും.
ബാഴ്സലോണക്ക് ഇരു ടീമുകള്‍ക്കും ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ഇന്ന് വിജയിച്ചേ തീരു. ആദ്യ മത്സരം 1-1 എന്ന സ്കോറില്‍ സമനിലയിലായതിനാല്‍ മത്സരം കടുത്തതാകും. ബാഴ്സലോണക്ക് എവേ ഗോളിന്റെ ആനുകൂല്യമുണ്ടെന്നത് തുണയാകും.
ആദ്യ മത്സരത്തില്‍ ബാഴ്സലോണക്കായിരുന്നു മുന്‍തൂക്കമെങ്കിലും 62-ാം മിനുട്ടില്‍ വില്യന് നേടിയ ഗോളിനായിരുന്നു ചെല്‍സി സമനില പിടിച്ചത്. 74 ശതമാനം ബോള്‍ പൊസിഷനുണ്ടായിരുന്നിട്ടും ചെല്‍സിക്കെതിരേ വിജയിക്കാനാവാതിരുന്നത് ബാഴ്സയെ കടുത്ത സമ്മര്ധത്തിലാക്കുന്നുണ്ട്.
പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് നില്കുന്ന ചെല്‍സി നിലവില്‍ ഫോം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ അവസരം മുതലാക്കി മത്സരം സ്വന്തം വരുതിയിലാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."