മുതുവടത്തൂര്‍ കനാലില്‍ വെള്ളമെത്തി
എടച്ചേരി: വര്‍ഷങ്ങളോളമായി ജനങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് മുതുവടത്തൂര്‍ കനാലില്‍ വെള്ളമെത്തി.
അഞ്ഞൂറോളം വീട്ടുകാര്‍ക്ക് ഉപകാരപ്പെടേണ്ട കനാലില്‍ വെള്ളമെത്താത്തകാരണം നാട്ടുകാര്‍ ദുരിതമനുഭവിക്കുന്ന വാര്‍ത്ത സുപ്രഭാതം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുറമേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ മുതുവടത്തൂരിലാണ് വര്‍ഷങ്ങളോളമായി കനാലില്‍ വെള്ളമെത്താതിരുന്നത്.
പെരുവണ്ണാമൂഴിയില്‍ നിന്ന് തുടങ്ങുന്ന വലതുകര മെയിന്‍ കനാലിന്റെ ഭാഗമായ ഈ കനാല്‍ തണ്ണീര്‍ പന്തലില്‍ നിന്ന് കുനിങ്ങാട് വഴിയാണ് മുതുവടത്തൂരിലെത്തുന്നത്. ഈ കൈക്കനാലാണ് ഇരുപതിലധികം വര്‍ഷമായി ഒരു കാലത്തും വെള്ളം ലഭിക്കാതെ ഉപയോഗശൂന്യമായി കിടന്നിരുന്നത്. ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ തികച്ചും ഉപയോഗ ശൂന്യമായി മാറിയത്. ബന്ധപ്പെട്ട എം.എല്‍.എ ,ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പല തവണ പരാതി കൊടുത്തിട്ടും കനാല്‍ നോക്കുകുത്തിയായി തുടരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമ്മതത്തോടെ പ്രദേശവാസികള്‍ ജനകീയ കമ്മിറ്റിയുണ്ടാക്കി കനാല്‍ നവീകരിച്ചിരുന്നു.
ഇതിന് ഒരു ലക്ഷത്തിനടുത്ത് രൂപ ഇവര്‍ക്ക് ചിലവായി. എന്നിട്ടും നാട്ടുകാര്‍ക്ക് ഉപകാരപ്പെടും വിധം വെള്ളം ലഭ്യമാക്കാന്‍ ഇത്രയും കാലമായിട്ടും അധികൃതര്‍ തയാറായിരുന്നില്ല.
പനോളളതില്‍ താഴ, എടക്കുടി, കുനിങ്ങാട് എന്നിവടങ്ങളിലായി മൂന്നിടങ്ങളില്‍ ഈ കനാല്‍ റോഡുകള്‍ ക്രോസ് ചെയ്യുന്നുണ്ട്. മേല്‍പാലത്തിന് (അക്കു ഡേറ്റ് ) പകരം ഇവിടങ്ങളില്‍ റോഡിനടിയിലൂടെ പൈപ്പിട്ട് ഇരു ഭാഗങ്ങളിലും കുത്തനെയുള്ള ചരിവുകളാണ് (സിംഫന്‍) തീര്‍ത്തിട്ടുള്ളത്.
റോഡിനടിയില്‍ സ്ഥാപിച്ച ഇത്തരം പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായിപ്പോകുന്നതിനാലായിരുന്നു കനാലിന്റെ ഈ ഭാഗത്ത് വെള്ളമെത്താതിരുന്നത്.സംഭവം പത്രവാര്‍ത്തയായതോടെ നാട്ടുകാര്‍ വീണ്ടും അധികൃതരെ സമീപിച്ചതിനാല്‍ കനാലിന്റെ അപാകതകള്‍ പരിഹരിച്ച് വെള്ളം തുറന്നു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."