സര്‍ക്കാര്‍ കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: അഡ്വ. ടി. സിദ്ദീഖ്
പേരാമ്പ്ര: ഇടതുഭരണത്തില്‍ സംസ്ഥാനം ഇതുവരെ കാണാത്ത അരാജകത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്.
കൊലപാതകങ്ങള്‍ അരങ്ങുവാണ ഇരുണ്ട ഫെബ്രുവരിയാണ് കടന്നുപോയത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ബഹുജന പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കും.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ. പ്രവീണ്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാജന്‍ മരുതേരി അധ്യക്ഷനായി.
ഇ. അശോകന്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, പി. വാസു, കെ.കെ വിനോദന്‍, കെ.പി വേണുഗോപാലന്‍, പി.കെ രാഗേഷ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, എന്‍.പി വിജയന്‍, കെ.വി രാഘവന്‍, സി.കെ ബാലന്‍, പ്രകാശന്‍ കന്നാട്ടി, പി.എം പ്രകാശന്‍, വാസു വേങ്ങേരി, മോഹന്‍ദാസ് ഓണിയില്‍, പ്രകാശന്‍ മുള്ളന്‍കുഴി, സി. രാമദാസ്, കെ.കെ ദാസന്‍ സംസാരിച്ചു. ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കെ.എ ജോസ്‌കുട്ടി, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, ജിതേഷ് മുതുകാട്, പി.സി കാര്‍ത്യായനി, രാജന്‍ കെ. പുതിയേടത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."