മെഡിക്കല്‍ കോളജ് എസ്.ഐ ദലിത് ബാലനെ മര്‍ദിച്ച സംഭവം എസ്.പി അന്വേഷിക്കും
കോഴിക്കോട്: മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ല ദലിത് ബാലനെ മര്‍ദിച്ച കേസ് മനുഷ്യാവകാശ കമ്മീഷന് എസ്.പിയെക്കൊണ്ട് പ്രത്യേകമായി അന്വേഷിപ്പിക്കുമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്പേഴ്സന് പി മോഹനദാസ്.പൊലിസ് മേലുദ്യോഗസ്ഥര്‍ അന്വേഷിച്ചു സമര്‍പിച്ച റിപോര്‍ട്ടില്‍ വിശ്വാസ്യത ഇല്ലാത്തതുകൊണ്ടാണ് മനുഷ്യവകാശ കമ്മീഷന് എസ്.പിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുക്കും. കോഴിക്കോട് നടന്ന സിറ്റിങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എലത്തൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ബന്ധുവിന്റെയും സാമൂഹിക ദ്രോഹികളുടെയും നിരന്തര പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന തസ്കിനയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് എലത്തൂര്‍ പൊലിസ് നടപ്പാക്കിയിട്ടില്ല. മാത്രമല്ല, പ്രതികളുടെ പക്ഷം ചേരുകയാണെന്ന പരാതിയും എസ്.പിയെ കൊണ്ട് കമ്മീഷന് അന്വേഷിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."