കുന്ദമംഗലത്ത് ഇതര സംസ്ഥാനക്കാരന് കോളറ സ്ഥിരീകരിച്ചു
കുന്ദമംഗലം: കഴിഞ്ഞദിവസം പശ്ചിമ ബംഗാളില്‍ നിന്നെത്തിയ തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു. കോളറലക്ഷണങ്ങളോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ബിദന്‍ദാസി (24)നെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നാട്ടില്‍നിന്ന് വരുന്നവഴിയെ ചെന്നൈയില്‍നിന്ന് ഹോട്ടല്‍ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ടിരുന്നു. വിദഗ്ദ പരിശോധനയില്‍ ഇയാള്‍ക്ക് കോളറയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുന്ദമംഗലം പടനിലത്തെ താമസസ്ഥലത്തേക്കാണ് വന്നതെന്നാണ് ഇയാള്‍ പറഞ്ഞത്.
കുന്ദമംഗലം: ബംഗാള്‍ ബര്‍ദാന്‍ ജില്ലയില്‍ താമസിക്കുന്ന ബിദാന്‍ ദാസിനെയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്.
പത്തുവര്‍ഷമായി പടനിലത്ത് താമസിക്കുന്ന ബംഗാള്‍ ബര്‍ദാന്‍ സ്വദേശി നസ്മുള്‍ മാലിക്കിന്റെസുഹൃത്താണ് ഇയാള്‍. വാര്‍ത്ത പുറത്തുവന്നതോടെ കുന്ദമംഗലം ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പടനിലത്തെ ഇവര്‍ താമസിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."